ഫൈനലിസ്സിമ കാണാൻ മറഡോണ സ്വർഗ്ഗത്തിൽ നിന്നുമെത്തി? ചിത്രം വൈറൽ!

കഴിഞ്ഞ ഫൈനലിസിമ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ഇറ്റലിയെ പരാജയപ്പെടുത്തിയത്. വെംബ്ലിയിൽ നടന്ന മത്സരത്തിൽ സൂപ്പർ താരങ്ങളായ ലൗറ്ററോ മാർട്ടിനെസ്,ഡി മരിയ,ഡിബാല എന്നിവരായിരുന്നു അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.ഇതോടെ കിരീടം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിക്കുകയും ചെയ്തിരുന്നു.

എന്തായാലും @Saritalcual എന്ന ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കുന്ന ഒരു ഫോട്ടോഗ്രാഫർ ഈ മത്സരത്തിനിടെ എടുത്ത ഒരു ചിത്രം ട്വീറ്റ് ചെയ്തിരുന്നു. സൂപ്പർ താരം ലയണൽ മെസ്സി ചിത്രത്തിലുണ്ട്. മാത്രമല്ല ഒരു ആരാധിക കൈകൾ ഉയർത്തിക്കൊണ്ട് ആർപ്പു വിളിക്കുന്നതും ആ ചിത്രത്തിൽ കാണാമായിരുന്നു.

ഈ ചിത്രം പബ്ലിഷ് ചെയ്തതോടുകൂടി വളരെ വേഗത്തിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.അതിന് കാരണമായത് ആ പെൺകുട്ടി ആയിരുന്നില്ല. മറിച്ച് ആ ആൾക്കൂട്ടത്തെ സൂം ചെയ്താൽ അർജന്റൈൻ ഇതിഹാസമായ മറഡോണയോട് രൂപസാദൃശ്യമുള്ള ഒരു വ്യക്തിയെ കാണാം.തലയും താഴ്ത്തി ഇരിക്കുന്ന ആ വ്യക്തിയെ കാണാൻ മറഡോണയെ പോലെയുണ്ട് എന്നാണ് ഒരുപാട് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.

ആരെങ്കിലും മറഡോണയെ കണ്ടോ, പെൺകുട്ടിയിലേക്കല്ല മറഡോണയിലേക്കാണ് എന്റെ ശ്രദ്ധ പോയത്, ആരും തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് മറഡോണ തലതാഴ്ത്തി ഇരിക്കുന്നത്, എന്ന രൂപത്തിലുള്ള ഒട്ടേറെ കമന്റുകൾ ഈ ചിത്രത്തിന് താഴെ വരികയായിരുന്നു. ഇതിന് പിന്നാലെ പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് ഇത് വാർത്തയാക്കുകയും ചെയ്തിട്ടുണ്ട്.

ഏതായാലും മറഡോണയോട് രൂപസാദൃശ്യമുള്ള ആ വ്യക്തി ആരാണ് എന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല.2020 നവംബർ 25ന് ആയിരുന്നു മറഡോണ ലോകത്തോട് വിടപറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *