ഫൈനലിസിമക്ക് പിന്നാലെ കൂടുതൽ ടൂർണമെന്റുകൾ പ്രഖ്യാപിച്ച് യുവേഫയും കോൺമബോളും!

യുവേഫയും കോൺമെബോളും സംയുക്തമായി തീരുമാനമെടുത്തു കൊണ്ടായിരുന്നു ഫൈനലിസിമ മത്സരം കഴിഞ്ഞ ദിവസം സംഘടിപ്പിക്കപ്പെട്ടിരുന്നത്. യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയും കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം ചൂടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ യുവേഫയും കോൺമെബോളും ചേർന്നു കൊണ്ട് പുതിയ ടൂർണമെന്റുകൾ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഏതൊക്കെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.

ഓഗസ്റ്റ് 21നാണ് ആദ്യ മത്സരം നടക്കുക.അണ്ടർ 20 കോപ ലിബർട്ടഡോറസിലെ ജേതാക്കൾ ഏറ്റുമുട്ടുക യൂത്ത്‌ ചാമ്പ്യൻസ് ലീഗിലെ ജേതാക്കളുമായാണ്.ഇത്തവണ ബെൻഫിക്കയാണ് യൂത്ത് ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ളത്.

അടുത്തത് ഫൂട്ട്സാൽ ടൂർണമെന്റാണ്.യൂറോപ്പിലെ രണ്ട് ടീമുകളും ലാറ്റിനമേരിക്കയിലെ രണ്ട് ടീമുകളുമാണ് ഇതിൽ ഉൾപ്പെടുക. ഇത്തവണത്തെ ടൂർണമെന്റ് അർജന്റീന,പരാഗ്വ,പോർച്ചുഗൽ, സ്പെയിൻ എന്നിവരാണ് ഉണ്ടാവുക. തങ്ങളുടെ ഭൂഖണ്ഡങ്ങളിലെ ടൂർണ്ണമെന്റുകളിൽ മുന്നിലെത്തിയത് ഈ ടീമുകളായിരുന്നു.

അടുത്തത് വുമൺസ് ഫുട്ബോളാണ്. വുമൺസ് ഫുട്ബോളിൽ ഈ വർഷം കോപ്പ അമേരിക്കയും യൂറോ കപ്പും അരങ്ങേറുന്നുണ്ട്.ഇതിലെ ജേതാക്കൾ തമ്മിലാണ് ഫൈനലിസിമ പോരാട്ടത്തിൽ ഏറ്റുമുട്ടുക. ഇതൊക്കെയാണ് ഇപ്പോൾ പ്രഖ്യാപിച്ച പുതിയ ടൂർണമെന്റുകൾ.

ഏതായാലും ഫുട്ബോളിന്റെ കൂടുതൽ വളർച്ചക്ക് ഇത്തരം ടൂർണമെന്റുകൾ സഹായകരമാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *