ഫൈനലിന് മുന്നേയുള്ള ദിവസം അന്റോനെല്ലയോട് സംസാരിച്ചത് എന്ത്? ലയണൽ മെസ്സി പറയുന്നു.

മെസ്സിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായിരുന്നു കഴിഞ്ഞ ഡിസംബർ മാസത്തിൽ കടന്നുപോയിരുന്നത്. വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. വേൾഡ് കപ്പ് ഫൈനലിന് തൊട്ടു മുന്നേയുള്ള ദിവസം ഏതൊരു താരത്തെ സംബന്ധിച്ചിടത്തോളം വളരെയധികം സമ്മർദ്ദങ്ങൾ നിറഞ്ഞ ദിവസമായിരിക്കും.

ആ ദിവസത്തിൽ തന്റെ ഭാര്യയായ അന്റോനെല്ലയോട് എന്തൊക്കെ സംസാരിച്ചു എന്നുള്ള ചോദ്യം മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ സാധാരണ സംസാരിക്കുന്ന കാര്യങ്ങൾ തന്നെയാണ് സംസാരിച്ചതെന്നും ഫൈനലിനെ കുറിച്ച് യാതൊന്നും തന്നെ സംസാരിച്ചിരുന്നില്ല എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഫൈനലിന് മുന്നേയുള്ള ദിവസം തനിക്ക് യാതൊരുവിധ സമ്മർദ്ദങ്ങളും ഉണ്ടായിരുന്നില്ലെന്നും മെസ്സി കൂട്ടിചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വേൾഡ് കപ്പിൽ ഉടനീളം ഞങ്ങൾ എങ്ങനെയായിരുന്നു അതുപോലെതന്നെയായിരുന്നു ഫൈനലിന്റെ മുന്നേയുള്ള ദിവസവും ഞാനും അന്റോനെല്ലയും ഉണ്ടായിരുന്നത്.പതിവുപോലെ ഞങ്ങൾ സംസാരിച്ചു.എന്നാൽ ഫൈനലിനെ കുറിച്ച് ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. മത്സരങ്ങൾക്ക് മുന്നേയുള്ള ദിവസങ്ങളിൽ തുടർന്ന് പോന്നിരുന്ന റൂട്ടീൻ തന്നെയായിരുന്നു ഫൈനലിനു മുന്നേയും ഞങ്ങൾ പിന്തുടർന്നിരുന്നത്.ഞാൻ വളരെയധികം ശാന്തനായിരുന്നു. നന്നായി ഉറങ്ങാൻ എനിക്ക് സാധിച്ചു. ഈ വേൾഡ് കപ്പിൽ ഉടനീളം ഞാൻ റിലാക്സ്ഡ് ആയിരുന്നു. എനിക്ക് മാനസികമായി യാതൊരുവിധ സമ്മർദ്ദങ്ങളും ഉണ്ടായിരുന്നില്ല ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പ് ഫൈനലിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.രണ്ട് ഗോളുകൾ ആയിരുന്നു അദ്ദേഹം നേടിയിരുന്നത്. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും മെസ്സിക്ക് തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *