ഫൈനലിന് ഒരുങ്ങുന്ന അർജന്റീന ക്യാമ്പിൽ നിന്നും ശുഭവാർത്ത!
ഖത്തർ വേൾഡ് കപ്പിന്റെ കലാശ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഫ്രാൻസാണ്. വരുന്ന ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക. ഒരു തകർപ്പൻ പോരാട്ടമാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്. രണ്ട് കരുത്തുറ്റ ടീമുകളാണ് കിരീടത്തിന് വേണ്ടി പോരടിക്കുന്നത് എന്നുള്ളത് ഏറെ ആവേശഭരിതമായ ഒരു കാര്യമാണ്.
അർജന്റീനക്ക് കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഡി മരിയയുടെ സേവനം സ്റ്റാർട്ടിങ് ഇലവനിൽ ലഭ്യമായിരുന്നില്ല. പരിക്കു മൂലമായിരുന്നു കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഡി മരിയ സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലാതിരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു ശുഭവാർത്ത ആരാധകരെ തേടി എത്തിയിട്ടുണ്ട്.ഡി മരിയ ഇപ്പോൾ പരിക്കിൽ നിന്നും റിക്കവർ ആയിട്ടുണ്ട്.
Ángel Di María recovers, available for Argentina for World Cup final. https://t.co/Fj0eaGU3XA pic.twitter.com/7Mq4GcZpud
— Mundo Albiceleste 🇦🇷 (@MundoAlbicelest) December 15, 2022
അർജന്റൈൻ മാധ്യമങ്ങളാണ് ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പക്ഷേ ഫൈനൽ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഡി മരിയ ഉണ്ടാവുമോ എന്നുള്ള കാര്യത്തിൽ അർജന്റീനയുടെ പരിശീലകൻ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇനിവരുന്ന പരിശീലനങ്ങൾക്ക് ശേഷമായിരിക്കും സ്കലോണി ഈ വിഷയത്തിൽ തീരുമാനമെടുക്കുക.
ഡി മരിയ അർജന്റീനയുടെ ജേഴ്സിയിൽ കളിക്കുന്ന അവസാനത്തെ മത്സരം കൂടിയായിരിക്കും ഈ ഫൈനൽ.കാരണം വേൾഡ് കപ്പിന് ശേഷം വിരമിക്കും എന്നുള്ള കാര്യം ഡി മരിയ നേരത്തെ തന്നെ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഡി മരിയക്ക് വേണ്ടി കൂടി ഈ വേൾഡ് കപ്പ് കിരീടം നേടാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.