ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ താരം ആര്?

ഫുട്ബോൾ ലോകത്ത് നിലവിൽ ഏറ്റവും മൂല്യമേറിയ താരങ്ങൾ ആരൊക്കെയാണ് എന്നത് ആരാധകർ വീക്ഷിക്കുന്ന ഒരു കാര്യമാണ്.താരങ്ങളുടെ പ്രായം, കരാറിന്റെ ദൈർഘ്യം എന്നിവയൊക്കെ ഈ മൂല്യത്തിൽ വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. താരങ്ങളുടെ മൂല്യം അനലൈസ് ചെയ്യുന്ന ഒരു മാധ്യമമാണ് CIES. നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ മൂല്യമുള്ള താരങ്ങളുടെ പട്ടിക ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒന്നാം സ്ഥാനം പങ്കിട്ടിരിക്കുന്നത് രണ്ട് താരങ്ങളാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റ്,റയൽ മാഡ്രിഡ് സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ എന്നിവരാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ രണ്ട് താരങ്ങളുടെയും മൂല്യം 200 മില്യൺ യൂറോയാണ്.രണ്ടുപേരും തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്.മാത്രമല്ല ക്ലബ്ബുമായി ദീർഘകാലത്തെ കോൺട്രാക്ട് ഇരുവർക്കും ഉണ്ട്.

തൊട്ട് പിറകിൽ വരുന്നത് ജൂഡ് ബെല്ലിങ്‌ഹാമാണ്. 150 മില്യൺ യൂറോയാണ് താരത്തിന്റെ മൂല്യം.മാത്രമല്ല ഇദ്ദേഹത്തിനൊപ്പം മറ്റു പല താരങ്ങളും സ്ഥാനം ഷെയർ ചെയ്യുന്നുണ്ട്.പെഡ്രി,മുസിയാല,എംബപ്പേ എന്നീ മൂന്ന് താരങ്ങളുടെയും മൂല്യം 150 മില്യൺ യൂറോയാണ്.എംബപ്പേയുടെ മൂല്യം കുറഞ്ഞതിന്റെ കാരണം CIES വിശദീകരിക്കുന്നുമുണ്ട്.

അതായത് 2024 വരെയാണ് എംബപ്പേക്ക് പിഎസ്ജിയുമായി കരാർ അവശേഷിക്കുന്നത്. കരാർ അവസാനിക്കാൻ ഇനി കേവലം ഒരു വർഷം മാത്രം ബാക്കി നിൽക്കുന്നതുകൊണ്ടാണ് മൂല്യം കുറഞ്ഞിട്ടുള്ളത്. മൂന്നുവർഷത്തെ കരാർ ഉണ്ടായിരുന്നുവെങ്കിൽ താരത്തിന്റെ മൂല്യം ഒന്നാം സ്ഥാനത്ത് ഉള്ളവർക്ക് തുല്യമാകുമായിരുന്നു എന്നാണ് CIES റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

74 ലീഗുകളിൽ നിന്ന് 1224 താരങ്ങളെയാണ് ഇവർ വിശകലനം ചെയ്തിട്ടുള്ളത്. അതേസമയം പ്രായക്കൂടുതൽ കാരണം മെസ്സി,ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവർക്കൊന്നും മുൻപന്തിയിൽ എത്താൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *