ഫുട്ബോൾ ചരിത്രത്തിലെ ആദ്യ താരം, രണ്ട് അപൂർവ്വ റെക്കോർഡുകൾ സ്വന്തമാക്കി ക്രിസ്റ്റ്യാനോ!

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചുകൊണ്ട് തുടങ്ങാൻ യൂറോപ്യൻ വമ്പൻമാരായ പോർച്ചുഗല്ലിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ ഘാനയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ജോവോ ഫെലിക്സ്,റഫയേൽ ലിയാവോ എന്നിവരാണ് പോർച്ചുഗലിന്റെ ഗോളുകൾ നേടിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ തന്നെ വലയിൽ എത്തിക്കുകയായിരുന്നു. ഈ ഗോളോടു കൂടി ഫുട്ബോൾ ചരിത്രത്തിലെ 2 അപൂർവ്വ റെക്കോർഡുകൾ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

ഒന്നാമത്തേത് 5 വേൾഡ് കപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന റെക്കോർഡ് ആണ്.2006,2010,2014,2018,2022 എന്നീ വേൾഡ് കപ്പുകളിലാണ് റൊണാൾഡോ ഗോൾ കണ്ടെത്തിയിട്ടുള്ളത്.പെലെ,ലയണൽ മെസ്സി തുടങ്ങിയ താരങ്ങളെയാണ് ഈ ഒരു കാര്യത്തിൽ റൊണാൾഡോ മറികടന്നിട്ടുള്ളത്.

കൂടാതെ മറ്റൊരു അപൂർവ്വ റെക്കോർഡും റൊണാൾഡോ നേടിയിട്ടുണ്ട്. അതായത് തുടർച്ചയായി 10 മേജർ ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യത്തെ താരം എന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. അതായത് 5 വേൾഡ് കപ്പുകളിൽ ഗോൾ നേടിയതിനു പുറമേ 5 യൂറോ കപ്പ്കളിലും റൊണാൾഡോ ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.2004,2008,2012,2016,2021 എന്നീ വർഷങ്ങളിലുള്ള യൂറോ കപ്പുകളിൽ റൊണാൾഡോ ഗോൾ നേടിയിട്ടുണ്ട്. ഇങ്ങനെ തുടർച്ചയായി 5 വേൾഡ് കപ്പുകളിലും യൂറോ കപ്പുകളിലും ഗോൾ നേടിയതോടുകൂടിയാണ് റൊണാൾഡോ ഈ റെക്കോർഡ് കരസ്ഥമാക്കിയിട്ടുള്ളത്.

ചുരുക്കത്തിൽ ഈ പ്രായത്തിലും റൊണാൾഡോ വിസ്മയിപ്പിക്കുകയാണ്. മാത്രമല്ല വേൾഡ് കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *