ഫുട്ബോൾ കളിക്കുക അസാധ്യമായിരുന്നു: രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് ഡി പോൾ!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ നിലവിലെ ജേതാക്കളായ അർജന്റീനക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.വെനിസ്വേലയാണ് അർജന്റീനയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.ഓട്ടമെന്റിയിലൂടെ അർജന്റീന ലീഡ് എടുത്തുവെങ്കിലും റോണ്ടോൺ വെനിസ്വേലക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു. വളരെ ദുഷ്കരമായ ഒരു സാഹചര്യത്തിലാണ് ഈ മത്സരം അർജന്റീനക്ക് കളിക്കേണ്ടി വന്നത്.

ഗ്രൗണ്ടിന്റെ അവസ്ഥ വളരെ മോശമായിരുന്നു. വെള്ളവും ചെളിയും നിറഞ്ഞ ഗ്രൗണ്ടിൽ കളിക്കാൻ അർജന്റൈൻ താരങ്ങൾ വളരെയധികം ബുദ്ധിമുട്ടി. മത്സരശേഷം റോഡ്രിഗോ ഡി പോൾ ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്. വളരെയധികം ഹൊറിബിളായ ഒരു മത്സരമായിരുന്നു ഇത് എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്. മത്സരശേഷം ഗാസ്റ്റൻ എഡ്യൂളിനോട് സംസാരിക്കുകയായിരുന്നു ഡി പോൾ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത് വളരെയധികം ഹൊറിബിളായ ഒരു മത്സരമായിരുന്നു. ഇവിടെ ഫുട്ബോൾ കളിക്കുക എന്നുള്ളത് തന്നെ അസാധ്യമായിരുന്നു. ഞങ്ങൾക്ക് സെക്കൻഡ് ബോളിന് വരെ പോകേണ്ടിവന്നു.അതൊരിക്കലും മികച്ച കാര്യമല്ല. പക്ഷേ ഇതിനെയെല്ലാം ഞങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്നു. ഞങ്ങൾക്ക് കൂടുതൽ ഒന്നും ആവശ്യപ്പെടുന്നില്ല,ബോൾ നന്നായി മൂവ് ചെയ്യുന്ന ഒരു നല്ല ഗ്രൗണ്ട് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് ” ഇതാണ് അർജന്റൈൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.

അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിട്ടില്ല. കൊളംബിയയോട് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അർജന്റീനക്ക് വെനിസ്വേലയോട് സമനില വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ ബൊളീവിയയാണ് അർജന്റീനയുടെ എതിരാളികൾ. കൊളംബിയയെ പരാജയപ്പെടുത്തി കൊണ്ടാണ് അവർ ഈ മത്സരത്തിന് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *