ഫിഫ ബെസ്റ്റ് പുരസ്കാരം മെസ്സി എന്ന് പ്രസന്റ് ചെയ്യും?

2023ലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. ഇന്നലെ ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിലാണ് മെസ്സിയെ ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തത്. യുവ സൂപ്പർ താരം ഏർലിംഗ് ഹാലന്റിനെയാണ് മെസ്സി മറികടന്നത്. എന്നാൽ മെസ്സി അർഹിച്ചിരുന്നുവോ കാര്യത്തിൽ വലിയ വിവാദങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

എന്നാൽ ഈ പുരസ്കാരം ഏറ്റുവാങ്ങാൻ ലയണൽ മെസ്സി ഇന്നലെ എത്തിയിരുന്നില്ല.ലണ്ടനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. മറിച്ച് അദ്ദേഹം ഇന്റർ മായാമിക്കൊപ്പം പരിശീലനം നടത്തുകയായിരുന്നു. ഏതായാലും ഈ പുരസ്കാരം മെസ്സി എന്നാണ് സ്വീകരിക്കുക? അതല്ലെങ്കിൽ മെസ്സി എന്ന് ഈ പുരസ്കാരം അവതരിപ്പിക്കും എന്നതൊക്കെ ആരാധകർ അന്വേഷിക്കുന്ന കാര്യമാണ്. അതുമായി ബന്ധപ്പെട്ട ഒരു വിവരം ESPN അർജന്റീന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതായത് ലയണൽ മെസ്സി ഇന്റർ മയാമിക്കൊപ്പം ഈ സീസണിലെ ആദ്യ സൗഹൃദ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ്. വരുന്ന ജനുവരി 19ആം തിയ്യതി എൽ സാൽവദോറിന്റെ ദേശീയ ടീമിനെതിരെയാണ് ഇന്റർ മയാമി കളിക്കുന്നത്.ആ മത്സരത്തിൽ മെസ്സി പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ആ മത്സരത്തിന് മുന്നേ മെസ്സി ഫിഫ ബെസ്റ്റ് പുരസ്കാരം ആരാധകർക്കും മുന്നിൽ പ്രദർശിപ്പിക്കും എന്നാണ് ഫെർണാണ്ടോ പോളോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി മാസത്തിന്റെ അവസാനത്തിലാണ് അമേരിക്കൻ ലീഗ് ആരംഭിക്കുന്നത്. അതിനു മുന്നേ 7 സൗഹൃദമത്സരങ്ങൾ കളിക്കാൻ ഇന്റർ മയാമി തീരുമാനിച്ചിട്ടുണ്ട്. തന്റെ കരിയറിലെ ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്കാരം മെസ്സി എട്ടാം തവണയാണ് ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയിട്ടുള്ള താരവും ലയണൽ മെസ്സി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *