ഫിഫ ബെസ്റ്റ് പുരസ്കാരം, ബ്രസീലിനൊപ്പമെത്തി മെസ്സി.
2023ലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. ഇന്നലെ ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിലാണ് മെസ്സിയെ ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തത്. യുവ സൂപ്പർ താരം ഏർലിംഗ് ഹാലന്റിനെയാണ് മെസ്സി മറികടന്നത്. എന്നാൽ മെസ്സി അർഹിച്ചിരുന്നുവോ കാര്യത്തിൽ വലിയ വിവാദങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്.
ഏതായാലും ഫിഫ ബെസ്റ്റ് പുരസ്കാരം എന്ന രീതിയിലേക്ക് മാറിയിട്ട് മൂന്നാം തവണയാണ് ലയണൽ മെസ്സി ഇത് കരസ്ഥമാക്കുന്നത്. ഇതിനുമുൻപ് ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ അവാർഡായിരുന്നു നൽകപ്പെട്ടിരുന്നത്. ഇടക്കാലയളവിൽ ബാലൺഡി’ഓറുമായി ഇവർ കൈകോർത്തിരുന്നു.2016 ലാണ് ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡിലേക്ക് മാറിയത്.
Jorge Messi Via IG🗣️: “The best, now and always.” pic.twitter.com/RS6uguDrkp
— FCB Albiceleste (@FCBAlbiceleste) January 15, 2024
ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം കരിയറിൽ ആകെ 8 തവണ ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.ഏറ്റവും കൂടുതൽ തവണ നേടിയ താരവും ലയണൽ മെസ്സി തന്നെയാണ്. മാത്രമല്ല ബ്രസീലിനൊപ്പം എത്താൻ ഇപ്പോൾ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. 8 തവണയാണ് ബ്രസീലിയൻ താരങ്ങൾ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.റൊണാൾഡോ മൂന്ന് തവണ ഈ പുരസ്കാരം നേടിയപ്പോൾ ഡീഞ്ഞോ രണ്ട് തവണയും റൊമാരിയോ,റിവാൾഡോ,കക്ക എന്നിവർ ഓരോ തവണയും ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്കാരം നേടുകയായിരുന്നു. എന്നാൽ മെസ്സി ഒറ്റയ്ക്ക് 8 പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ തവണ പുരസ്കാരങ്ങൾ നേടിയ രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീലും അർജന്റീനയും ഇപ്പോൾ ഒന്നാം സ്ഥാനം പങ്കെടുക്കുകയാണ്.
ഫിഫയുടെ ഈ ബെസ്റ്റ് പുരസ്കാരം ഏറ്റവും കൂടുതൽ നേടിയ രണ്ടാമത്തെ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അദ്ദേഹം 5 തവണയാണ് ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഈ പുരസ്കാരം നേടിയ മെസ്സി ഇത്തവണയും ഇത് സ്വന്തമാക്കുകയായിരുന്നു.2022 ഡിസംബർ 19 ആം തീയതി മുതൽ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ പ്രകടനത്തിനാണ് മെസ്സിക്ക് ഈ പുരസ്കാരം ലഭിച്ചത്.