ഫിഫ ബെസ്റ്റിൽ മെസ്സിയും ക്രിസ്റ്റ്യാനോയും, ഫുട്ബോൾ ബിസിനസായെന്ന് ബെർബെറ്റോവ് !

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം ഇന്ന് നൽകാനിരിക്കുകയാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട്‌ ലെവന്റോസ്ക്കി എന്നിവരാണ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. അതേസമയം നെയ്മർ ജൂനിയർ, കെവിൻ ഡിബ്രൂയിൻ എന്നിവരെ തഴഞ്ഞതിൽ ഫുട്ബോൾ ലോകത്ത് വളരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഏതായാലും മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ദിമിത്രി ബെർബെറ്റോവ്. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് വേണ്ടി എഴുതിയ കോളത്തിലാണ് ഇദ്ദേഹം ഇതിനെതിരെ ആഞ്ഞടിച്ചത്. എന്തുകൊണ്ടാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ഇതിൽ ഇടം പിടിച്ചതെന്ന് മനസ്സിലാവുന്നില്ലെന്നും ഫുട്ബോൾ കേവലം ഒരു ബിസിനസ് മാത്രമായി മാറുകയാണെന്നും ഇദ്ദേഹം ആരോപിച്ചു.

” ഫൈനൽ ലിസ്റ്റിൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടം പിടിച്ചത് എന്നെ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്. ആ പൊസിഷനുകൾ പൂർത്തിയാക്കാൻ അവർക്ക്‌ എങ്ങനെയാണ് കഴിഞ്ഞത് എന്നെനിക്ക് മനസ്സിലാവുന്നില്ല. നിർഭാഗ്യവശാൽ ഫുട്ബോൾ ഇപ്പോൾ ബിസിനസ് ആയിരിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളും ഏജന്റുമാരുമൊക്കെയാണ് ഇതിന് പിന്നിൽ. ഇത് നാണംകെടുത്തുന്ന ഒന്നാണ്. ഈ വർഷത്തെ പുരസ്‌കാരം തീർച്ചയായും ലെവന്റോസ്ക്കിക്ക്‌ അർഹിച്ചതാണ്. അല്ലാത്തപക്ഷം അത്‌ വലിയൊരു അനീതിയായിരിക്കും ” ബെർബെറ്റോവ് എഴുതി.

Leave a Reply

Your email address will not be published. Required fields are marked *