ഫിഫക്ക് പോലും കൺഫ്യൂഷൻ,ബ്രൂണോയുടെ ഗോൾ ‘സ്വന്തം ഗോൾ പോലെ’ ആഘോഷിച്ച് ക്രിസ്റ്റ്യാനോ!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ വിജയം നേടാൻ പോർച്ചുഗലിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ ഉറുഗ്വയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകളാണ് പോർച്ചുഗലിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
54ആം മിനുട്ടിലും ഇഞ്ചുറി ടൈമിലുമാണ് ബ്രൂണോയുടെ ഗോളുകൾ പിറന്നിട്ടുള്ളത്. ഏതായാലും രണ്ട് വിജയങ്ങൾ നേടിയതോടുകൂടി പോർച്ചുഗൽ പ്രീക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു. അതേസമയം ബ്രൂണോ ഫെർണാണ്ടസ് നേടിയ ആദ്യ ഗോളിന്റെ കാര്യത്തിൽ തുടക്കത്തിൽ പല സംശയങ്ങളും നിലനിന്നിരുന്നു.
അതായത് ബ്രൂണോ ഫെർണാണ്ടസ് ഒരു ക്രോസ് നൽകുകയാണ് യഥാർത്ഥത്തിൽ ചെയ്തിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ അത് ഹെഡ്ഡർ ചെയ്യാൻ ശ്രമിക്കുന്നു. അങ്ങനെ അത് ഗോളായി മാറിയതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ രൂപത്തിലുള്ള ആഘോഷമാണ് കാണുന്നത്. അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടി എന്നുള്ള രൂപത്തിലായിരുന്നു സ്ഥിരീകരണം വന്നിരുന്നത്.
Cristiano Ronaldo vs Uruguay:
— CristianoXtra (@CristianoXtra_) November 28, 2022
• 82 minutes played.
• 3 chances created.
• 28/38 accurate passes
• 50 touches.
• 1/1 accurate cross.
• 3/3 aerial duels won.
• 1 ground duel won.
• 1 foul won.
• 2 recovery. pic.twitter.com/XufoQ3A58n
ഫിഫ തന്നെ തുടക്കത്തിൽ റൊണാൾഡോക്കായിരുന്നു ഗോൾ നൽകിയിരുന്നത്. എന്നാൽ പിന്നീട് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് റൊണാൾഡോക്ക് ആ പന്തിനെ സ്പർശിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാവുന്നത്. അതുകൊണ്ടുതന്നെ അത് ബ്രൂണോയുടെ പേരിലേക്ക് ആ ഗോൾ മാറ്റപ്പെടുകയായിരുന്നു.ക്രിസ്റ്റ്യാനോയുടെ ആഘോഷം കണ്ട എല്ലാവരും അദ്ദേഹത്തിന്റെതാണ് ഗോൾ എന്ന് ഉറപ്പിച്ചിരുന്നു.പക്ഷേ പിന്നീടാണ് കാര്യങ്ങൾ വ്യക്തമായത്.
എന്തൊക്കെയായാലും രണ്ട് മത്സരങ്ങളിലും വിജയം നേടിക്കൊണ്ട് പോർച്ചുഗൽ മുന്നോട്ടു കുതിക്കുകയാണ്. ഇനി അടുത്ത മത്സരത്തിൽ സൗത്ത് കൊറിയയെയാണ് പോർച്ചുഗൽ നേരിടുക.