ഫലം കായ്ക്കുന്ന പ്രൊജക്റ്റ് : അർജന്റീനയെ കുറിച്ച് ഹൂലിയൻ ആൽവരസ്
വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്റർനാഷണൽ തലത്തിലും ക്ലബ്ബ് തലത്തിലും എല്ലാം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഹൂലിയൻ ആൽവരസ്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ഉൾപ്പെടെ നിരവധി കിരീടങ്ങൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിനോടൊപ്പം വേൾഡ് കപ്പും കോപ്പ അമേരിക്കയും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ ഒരുപാട് കിരീടങ്ങൾ അദ്ദേഹത്തിന്റെ ഷെൽഫിലുണ്ട്.
ഇനി അർജന്റീന ദേശീയ ടീമിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം വരുന്ന കോപ്പ അമേരിക്ക ടൂർണ്ണമെന്റ് തന്നെയാണ്.ആ കിരീടം നിലനിർത്താൻ തന്നെയാണ് അർജന്റീന ലക്ഷ്യം വെക്കുന്നത്.അർജന്റീനയുടെ പ്രോജക്ട് ഫലം കായ്ക്കുന്ന പ്രൊജക്റ്റ് ആണെന്നും ഇതേ രൂപത്തിൽ തന്നെ മുന്നോട്ടു പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമാണ് ഹൂലിയൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Julián Álvarez at the Globe Soccer Awards last night 🕷️ pic.twitter.com/QwVMoNfocf
— All About Álvarez (@19Alvarezz) January 20, 2024
” ഇതുവരെ ഞങ്ങൾ മികച്ച രീതിയിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്തത്. ഞങ്ങളുടേത് മികച്ച ടീമാണ്. കോച്ചിംഗ് സ്റ്റാഫിനൊപ്പം വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.ഞങ്ങളുടെ പ്രോജക്ട് ഫലം കായ്ക്കുന്ന പ്രൊജക്ടാണ്.ഇതുപോലെതന്നെ ഞങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്. ഒരു വ്യക്തി എന്ന നിലയിലും താരം എന്ന നിലയിലും എനിക്ക് ഇനിയും ഒരുപാട് വളരേണ്ടതുണ്ട്.കഴിഞ്ഞവർഷം ചെയ്തതുപോലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുക ” ഇതാണ് അർജന്റൈൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
നിലവിൽ അബുദാബിയിലാണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. കഴിഞ്ഞ ദിവസത്തെ ഗ്ലോബ് സോക്കർ അവാർഡ് ദാന ചടങ്ങിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ പങ്കെടുത്തിരുന്നു.ഹാലന്റും റോഡ്രിയും പെപ്പും എഡേഴ്സണുമെല്ലാം പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.