ഫറോവാ റൊണാൾഡോക്ക് വേണ്ടിയുള്ള പിരമിഡ്: ക്രിസ്റ്റ്യാനോക്കെതിരെ അയൽക്കാരുടെ രൂക്ഷ വിമർശനം.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ വരവ് വലിയ ഇമ്പാക്ടാണ് സൗദി അറേബ്യൻ ഫുട്ബോളിൽ സൃഷ്ടിച്ചിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാൾ നിലവിൽ റൊണാൾഡോയാണ്. റൊണാൾഡോക്ക് പിന്നാലെ നിരവധി സൂപ്പർതാരങ്ങൾ സൗദി അറേബ്യയിലെത്തിയിരുന്നു.

പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ഒരു ആഡംബര വീട് പണിയുന്നുണ്ട്.22 മില്യൺ യൂറോയാണ് ഇതിന്റെ മൂല്യം വരുന്നത്.അതായത് പോർച്ചുഗലിൽ തന്നെ ഏറ്റവും വലിയ വീടുകളിൽ ഒന്നാണ് ഇത്. എന്നാൽ ഇതിന്റെ നിർമ്മാണം ഇപ്പോഴും പൂർത്തിയായിട്ടില്ല.അടുത്തവർഷം ജൂണിൽ മാത്രമാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുക.സിനിമ തിയറ്ററും ടെന്നീസ് കോർട്ടും ജിമ്മും അടങ്ങുന്ന ഒരു വലിയ വീട് തന്നെയാണ് നിർമ്മാണത്തിലിരിക്കുന്നത്.

പക്ഷേ കാര്യങ്ങൾ അത്ര നല്ല നിലയിൽ അല്ല പുരോഗമിക്കുന്നത്. ഒരുപാട് കാലമായി നടക്കുന്ന ഈ നിർമ്മാണ പ്രവർത്തനങ്ങൾ തൊട്ടടുത്തുള്ള വീടുകൾക്ക് വലിയ തടസ്സമായിട്ടുണ്ട്. റൊണാൾഡോയുടെ ഈ ആഡംബര വീടിനെതിരെ അവർ വലിയ വിമർശനങ്ങളും പരാതിയും ഉന്നയിച്ചിട്ടുണ്ട്.ഇതേക്കുറിച്ച് ഒരു അയൽക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്.

മൂന്നുവർഷത്തോളമാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ ഞങ്ങൾ സഹിക്കേണ്ടത്.ഈ വീട് കണ്ടാൽ ഒരു ആശുപത്രി പോലെയാണ് തോന്നുക.ഈ തെരുവ് മുഴുവനും തടസ്സപ്പെട്ടിരിക്കുകയാണ്. എന്റെ ഗാർഡനിൽ മുഴുവനും പൊടിയാണ്. ഇതിനെല്ലാം കാരണം റൊണാൾഡോ ഫറോവയുടെ പിരമിഡാണ് ” ഇതായിരുന്നു പരിഹസിച്ചുകൊണ്ട് റൊണാൾഡോയുടെ അയൽക്കാരൻ പറഞ്ഞിരുന്നത്.

ലിസ്ബണിൽ തന്നെ മറ്റൊരു ആഡംബര വീടും റൊണാൾഡോക്കുണ്ട്. നിലവിൽ അവിടെയാണ് അദ്ദേഹം താമസിച്ചു കൊണ്ടിരിക്കുന്നത്.സ്വന്തം നാട്ടിൽ നിന്നു തന്നെ ഉയർന്നിട്ടുള്ള വിമർശനങ്ങളും പരാതികളും റൊണാൾഡോക്ക് ഒരു തലവേദനയാണ്.

Leave a Reply

Your email address will not be published. Required fields are marked *