പൗലോ ഡിബാല കളിക്കുമോ? മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്ന് സ്‌കലോണി!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്.നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്ക് അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.നിരവധി സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് അർജന്റീന നാളെ കളത്തിലേക്കിറങ്ങുക.
അതേസമയം ഈ മത്സരത്തിൽ സൂപ്പർ താരം പൗലോ ഡിബാല ഇറങ്ങുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല.ഒരുപക്ഷെ നിക്കോളാസ് ഗോൺസാലസിനെ പരിഗണിക്കാനും സാധ്യതയുണ്ട്.ഏതായാലും കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ഡിബാലയെ കുറിച്ച് സ്‌കലോണിയോട് ചോദിക്കപ്പെട്ടിരുന്നു.താരത്തെ ഏത് രൂപത്തിൽ കളിപ്പിക്കുമെന്നുള്ളത് അദ്ദേഹം ഇതുവരെ തീരുമാനിച്ചിട്ടില്ല.അതേസമയം അർജന്റീനക്ക് വേണ്ടി കളിക്കുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും സ്‌കലോണി ഓർമിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Argentina coach Lionel Scaloni comments on Paulo Dybala, Angel Di Maria, Julian Alvarez, team. https://t.co/ubWhxhuVQw
— Mundo Albiceleste 🇦🇷 (@MundoAlbicelest) January 31, 2022
“ഞങ്ങൾ രണ്ട് ഫോർവേഡുമാരുമായി കളിക്കുകയാണെങ്കിൽ പൗലോ ഡിബാലക്ക് സപ്പോർട്ടീവ് സ്ട്രൈക്കറായി കളിക്കാം. ഞങ്ങൾ ഒരാളെ വെച്ച് കളിക്കുകയാണെങ്കിൽ ദിബാല തനിച്ചു കളിക്കേണ്ടിവരും.അർജന്റീനയുടെ ദേശീയ ടീമിനോടൊപ്പം നിങ്ങൾ ഇവിടെ വന്നു കൊണ്ട് മികച്ച പ്രകടനം കാഴ്ച വെക്കേണ്ടതുണ്ട്.എല്ലാവരുടെയും ഫോം എപ്പോഴും ഒരുപോലെ ആയിരിക്കണമെന്നില്ല. അത് മാറിക്കൊണ്ടേയിരിക്കും ” ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ചിലിക്കെതിരെയുള്ള മത്സരത്തിൽ ഡിബാലക്ക് കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.നിലവിൽ ഈ സീസണിൽ താരം ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.11 ഗോളുകളാണ് താരം യുവന്റസിന് വേണ്ടി നേടിയിട്ടുള്ളത്.