പ്രീ ക്വോർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാൻ പോർച്ചുഗലിന് വേണ്ടതെന്ത്?

ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ വിജയം നേടിക്കൊണ്ട് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ ഉറുഗ്വയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകളാണ് പോർച്ചുഗലിന് വിജയം സമ്മാനിച്ചിട്ടുള്ളത്.

ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ട് പോർച്ചുഗൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. അതേസമയം ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യപ്പെട്ടാൽ പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരായി കൊണ്ട് വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ബ്രസീലിനെ ആയിരിക്കും നേരിടേണ്ടി വരിക. ബ്രസീലിനെ പ്രീ ക്വാർട്ടറിൽ ഒഴിവാക്കണമെങ്കിൽ അവസാന മത്സരത്തിൽ പോർച്ചുഗൽ എന്ത് ചെയ്യണം എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.

പോർച്ചുഗലിന്റെ അടുത്ത മത്സരം സൗത്ത് കൊറിയക്കെതിരെയാണ്. ആ മത്സരത്തിൽ വിജയിക്കുകയോ അതല്ലെങ്കിൽ സമനില വഴങ്ങുകയോ ചെയ്താൽ പോർച്ചുഗലിനെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സാധിക്കും. അതുവഴി ബ്രസീലിനെ ഒഴിവാക്കാം.

ഇനിയിപ്പോ ആ മത്സരത്തിൽ സൗത്ത് ഒരു ഗോളിന്റെ മാർജിനിൽ പരാജയപ്പെടുകയാണെങ്കിൽ, മറുഭാഗത്ത് നടക്കുന്ന ഉറുഗ്വ-ഘാന മത്സരത്തിൽ ഘാന രണ്ട് ഗോളുകളുടെ മാർജിനിൽ വിജയിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിലും പോർച്ചുഗലിന് ഒന്നാം സ്ഥാനക്കാരാവാൻ സാധിക്കും. അതായത് നിലവിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്.

ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരെയായിരിക്കും പോർച്ചുഗലിനെ നേരിടേണ്ടി വരിക.സ്വിറ്റ്സർലാന്റിനാണ് ഇവിടെ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *