പ്രീ ക്വോർട്ടറിൽ ഫ്രാൻസുമായി ഏറ്റുമുട്ടേണ്ടി വന്നാൽ ? : സ്കലോനി പറയുന്നു
ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനാണ് അർജന്റീന ഇന്നിറങ്ങുന്നത്. പോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ.പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കണമെങ്കിൽ അർജന്റീനക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.മാത്രമല്ല രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താൽ ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാൻസിനെ ആയിരിക്കും അർജന്റീനക്ക് പ്രീ ക്വാർട്ടറിൽ നേരിടേണ്ടി വരിക.
ഇതേക്കുറിച്ച് പത്രസമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് ചോദിച്ചിരുന്നു.പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെ ഒഴിവാക്കാൻ ശ്രമിക്കുമോ എന്നായിരുന്നു ചോദ്യം. എന്നാൽ ആദ്യം പ്രീ ക്വാർട്ടറിൽ പ്രവേശിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നാണ് അർജന്റീനയുടെ പരിശീലകൻ മറുപടി നൽകിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
#SelecciónMayor Último entrenamiento de la Selección Argentina antes de enfrentarse con Polonia.
— Selección Argentina 🇦🇷 (@Argentina) November 29, 2022
📝https://t.co/CXttc1XORa pic.twitter.com/gZqXaRZWRp
” ആദ്യമായി ഞങ്ങൾ ശ്രമിക്കുന്നത് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാനാണ്.അതിനുശേഷം ഞങ്ങൾക്ക് ആരെ ലഭിക്കും എന്നുള്ളത് നോക്കികാണാം.ഞങ്ങൾ ആരെയും വിലകുറച്ചു കാണുന്നില്ല. ആദ്യം ഞങ്ങൾക്ക് പ്രീ ക്വാർട്ടറിൽ പ്രവേശിക്കേണ്ടതുണ്ട്. ആരെ ലഭിക്കും എന്നുള്ളത് തീരുമാനിക്കാൻ ആർക്കും ഇവിടെ സാധ്യമല്ല ” ഇതാണ് അർജന്റീന പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും അർജന്റീന സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരത്തിൽ വിജയിക്കുകയും സൗദി അറേബ്യ വിജയിക്കാതിരിക്കുകയും അർജന്റീനക്ക് ഒന്നാം സ്ഥാനക്കാരായി കൊണ്ട് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ സാധിക്കും. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഫ്രാൻസിനെ ഒഴിവാക്കാനും കഴിയും.