പ്രീക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങുന്നു, എതിരാളികൾ കരുത്തർ.
ഖത്തർ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ ബ്രസീലും പോർച്ചുഗല്ലുമൊക്കെ ഇറങ്ങുന്നുണ്ട്.പ്രീ ക്വാർട്ടർ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ രണ്ട് ടീമുകളും ഇന്ന് കളത്തിലേക്ക് എത്തുക.എന്നാൽ രണ്ടു പേർക്കും ഇന്ന് കരുത്തരായ എതിരാളികളെയാണ് നേരിടേണ്ടി വരിക.
കഴിഞ്ഞ മത്സരത്തിൽ സെർബിയയെ പരാജയപ്പെടുത്തി കൊണ്ടാണ് ബ്രസീൽ വരുന്നുണ്ട്. ഇന്ന് ബ്രസീലിന്റെ എതിരാളികൾ സ്വിറ്റ്സർലാന്റാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ കാമറൂണിനെ പരാജയപ്പെടുത്തി കൊണ്ടാണ് സ്വിസ് ഇപ്പോൾ വരുന്നത്.നെയ്മർ ജൂനിയർ,ഡാനിലോ എന്നിവരുടെ അഭാവത്തിലാണ് ഇന്ന് ബ്രസീൽ ഇറങ്ങുക.
Richarlison gained 4 million followers on Instagram overnight after his World Cup goal for Brazil 📈 pic.twitter.com/EUJiHUGgVh
— ESPN UK (@ESPNUK) November 26, 2022
അതേസമയം മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ഉറുഗ്വയെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഘാനയെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തി കൊണ്ടാണ് പോർച്ചുഗൽ വരുന്നത്.ഉറുഗ്വയാവട്ടെ കഴിഞ്ഞ മത്സരത്തിൽ സൗത്ത് കൊറിയയോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. ഏതായാലും ഒരു കടുത്ത പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്.
മറ്റൊരു മത്സരത്തിൽ കാമറൂണും സെർബിയയും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 3:30നാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. മറ്റൊരു മത്സരത്തിൽ സൗത്ത് കൊറിയയും ഘാനയും തമ്മിലാണ് മാറ്റുരക്കുക.6:30 നാണ് ഈയൊരു മത്സരം അരങ്ങേറുക.