പ്രതിമയും ചെങ്കോലും കിരീടവും,മെസ്സിയെ ആദരിച്ച് CONMEBOL!

അർജന്റീനയുടെ നായകനായ ലയണൽ മെസ്സി ഇപ്പോൾ ഏറ്റവും മനോഹരമായ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വേൾഡ് കപ്പ് കിരീടം ലഭിച്ചതിന് പിന്നാലെ നിരവധി ബഹുമതികളും ആദരവുകളും ആണ് മെസ്സിയെ തേടിയെത്തിയിരിക്കുന്നത്.കഴിഞ്ഞ സൗഹൃദ മത്സരത്തിനു ശേഷം അർജന്റീന ഫുട്ബോൾ അസോസിയേഷൻ ലയണൽ മെസ്സിയെ ആദരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കോൺമെബോളും ലയണൽ മെസ്സിക്ക് ആദരമർപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം സംഘടിപ്പിക്കപ്പെട്ട ചടങ്ങിലാണ് മെസ്സിയെ കോൺമെബോൾ ആദരിച്ചത്. ഒരു വേൾഡ് കപ്പ് കിരീടം ഇവർ മെസ്സിക്ക് സമ്മാനിച്ചിരുന്നു,മാത്രമല്ല ഒരു ചെങ്കോലും ആദരപൂർവ്വം മെസ്സിക്ക് സമ്മാനിച്ചത്.

അതിനേക്കാൾ മനോഹരമായത് ലയണൽ മെസ്സിയുടെ പ്രതിമയായിരുന്നു.അത് ഈ ചടങ്ങിനിടെ റിവീൽ ചെയ്യുകയും ചെയ്തു. അർജന്റീനയുടെ ജേഴ്സിയിൽ വേൾഡ് കപ്പും കയ്യിലേന്തി നിൽക്കുന്ന ഒരു പ്രതിമയാണ് ഇപ്പോൾ കോൺമെബോൾ തയ്യാറാക്കിയിരിക്കുന്നത്.ഈ പ്രതിമ ഇന്നലത്തെ ചടങ്ങിലാണ് അനാച്ഛാദനം ചെയ്തത്.

കോൺമെബോളിനെ സംബന്ധിച്ചിടത്തോളം അവർക്ക് വളരെയധികം അഭിമാനകരമായ നേട്ടമാണ് അർജന്റീനയും ലയണൽ മെസ്സിയും നൽകിയിട്ടുള്ളത്.20 വർഷത്തിനുശേഷം ആദ്യമായി കൊണ്ട് സൗത്ത് അമേരിക്കയിലേക്ക് വേൾഡ് കപ്പ് എത്തിക്കാൻ മെസ്സിക്കും അർജന്റീനക്കും സാധിക്കുകയായിരുന്നു.അതുകൊണ്ടുതന്നെയാണ് അർഹിച്ച ഒരു ആദരം ഇപ്പോൾ അർജന്റീനയുടെ നായകന് അവർ നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *