പോർച്ചുഗൽ മുന്നോട്ട്, പുതുക്കിയ ഫിഫ റാങ്കിങ് ഇങ്ങനെ !

യുവേഫ നേഷൻസ് ലീഗിലെ മത്സരങ്ങൾ അവസാനിച്ചതിനെ തുടർന്ന് റാങ്കിങ് ഫിഫ പുറത്ത് വിട്ടു. കുറച്ചു മുമ്പാണ് ഫിഫ പുതിയ റാങ്കിങ് ഔദ്യോഗികമായി പുറത്ത് വിട്ടത്. വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും റാങ്കിങ്ങിൽ വന്നിട്ടില്ലെങ്കിലും മെച്ചമുണ്ടാക്കിയത് പോർച്ചുഗലും റഷ്യയുമാണ് രണ്ടു സ്ഥാനങ്ങൾ കയറി കൊണ്ട് പോർച്ചുഗൽ അഞ്ചാം സ്ഥാനത്ത് എത്തുകയായിരുന്നു. ആദ്യ മൂന്നു സ്ഥാനങ്ങൾക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഏപ്രിൽ ഒമ്പതിനു ശേഷം ഇതാദ്യമായാണ് ഫിഫ റാങ്കിങ്ങിൽ മാറ്റം വരുന്നത്. അതേ സമയം ക്രോയേഷ്യ രണ്ട് സ്ഥാനങ്ങൾ ഇറങ്ങി കൊണ്ട് എട്ടാമത് എത്തിയിട്ടുണ്ട്. സ്പെയിൻ, ഇറ്റലി, ഹോളണ്ട്, ജർമ്മനി എന്നിവർ ഓരോ സ്ഥാനം വർധിപ്പിച്ചിട്ടുണ്ട്.

ആദ്യപത്തിൽ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. 1773 പോയിന്റോടെ ബെൽജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. 1744 പോയിന്റോടെ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. 1712 പോയിന്റുള്ള ബ്രസീൽ മൂന്നാം സ്ഥാനത്താണ്. 1664 പോയിന്റുള്ള ഇംഗ്ലണ്ട് നാലാമതാണ്. 1653 പോയിന്റാണ് അഞ്ചാമതുള്ള പോർച്ചുഗലിനുള്ളത്. ആറാം സ്ഥാനത്തുള്ള ഉറുഗ്വയുടെ പോയിന്റ് 1645 ആണ്. ഏഴാം സ്ഥാനത്തുള്ള സ്പെയിനിന്റെ പോയിന്റ് 1642 ആണ്. എട്ടാം സ്ഥാനത്ത് 1628 പോയിന്റോടെ ക്രോയേഷ്യയാണ്. 1623 പോയിന്റുമായി അർജന്റീന ഒമ്പതാം സ്ഥാനത്താണ്. പത്താം സ്ഥാനത്തുള്ള കൊളംബിയയുടെ പോയിന്റ് സമ്പാദ്യം 1622 ആണ്. 1187 പോയിന്റുമായി 109-ആം സ്ഥാനത്താണ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *