പോർച്ചുഗൽ ടീമിൽ നിന്ന് ഉടൻ വിരമിക്കുമോ? മറുപടിയുമായി ക്രിസ്റ്റ്യാനോ!

മുപ്പത്തിയാറാം വയസ്സിലും ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തി കൊണ്ടിരിക്കുന്നത്. പോർച്ചുഗല്ലിന് വേണ്ടിയും മാഞ്ചസ്റ്റർ യുണൈറ്റഡിനും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കാൻ ക്രിസ്റ്റ്യാനോക്ക്‌ സാധിക്കാറുണ്ട്. എന്നാൽ വരുന്ന ഖത്തർ വേൾഡ് കപ്പിന് ശേഷം പോർച്ചുഗൽ ദേശീയ ടീമിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.ഇതിനോടുള്ള തന്റെ പ്രതികരണങ്ങൾ ഇപ്പോൾ റൊണാൾഡോ അറിയിച്ചിട്ടുണ്ട്. വിരമിക്കാനുള്ള സമയമായിട്ടില്ലെന്നും കിരീടങ്ങളാണ് തന്റെ ലക്ഷ്യമെന്നുമാണ് ക്രിസ്റ്റ്യാനോ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു താരം. റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് വിരമിക്കാനുള്ള സമയം വന്നെത്തിയിട്ടില്ല.ആളുകൾക്ക്‌ എന്താണ് വേണ്ടത് എന്ന് ഞാൻ പരിഗണിക്കുകയില്ല, മറിച്ച് എനിക്ക് എന്താണ് ആവിശ്യം എന്നുള്ളതാണ് ഞാൻ പരിഗണിക്കുക.എനിക്കും ഓടാനും ഡ്രിബിൾ ചെയ്യാനും ഷൂട്ട് ചെയ്യാനും സാധിക്കുന്നില്ലെങ്കിലും, എന്റെ പവർ അവസാനിച്ചാലുമാണ് ഞാൻ ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കുക.പക്ഷേ എനിക്കിപ്പോഴും ഇതിനൊക്കെ സാധിക്കുന്നുണ്ട്. ഞാൻ വളരെയധികം മോട്ടിവേറ്റഡാണ്.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ റോൾ വഹിക്കാൻ ഞാൻ ഇപ്പോഴും പ്രാപ്തനാണ്.ആളുകളെയും ആരാധകരെയും കുടുംബത്തെയും സന്തോഷപ്പെടുത്തലാണ് ഞാൻ ആഗ്രഹിക്കുന്നത്.നിങ്ങൾ എപ്പോഴും പോർച്ചുഗല്ലിനെ കുറിച്ചാണ് സംസാരിക്കുന്നത്.ചാമ്പ്യൻസ് ലീഗ് എടുത്തു നോക്കൂ,ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും വിജയങ്ങളുമെല്ലാം എന്റെ പേരിലാണ്. എനിക്ക് അത് തുടരേണ്ടതുണ്ട്. എനിക്കിനിയും കിരീടങ്ങൾ നേടേണ്ടതുണ്ട്.ഫുട്ബോൾ കളിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു ” ക്രിസ്റ്റ്യാനോ പറഞ്ഞു.

നിലവിൽ യുണൈറ്റഡിന് വേണ്ടി 6 ഗോളുകൾ താരം ഈ സീസണിൽ നേടിയിട്ടുണ്ട്. ഇനി ലിവർപൂളാണ് യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *