പോർച്ചുഗൽ ചതിച്ചു,ഉറുഗ്വ പുറത്ത്!
വേൾഡ് കപ്പിൽ ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിലും നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറി. വമ്പൻമാരായ പോർച്ചുഗലിനെ ഏഷ്യൻ ടീമായ സൗത്ത് കൊറിയ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗത്ത് കൊറിയ പോർച്ചുഗലിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ആദ്യം ഹോർത്തയിലൂടെ പോർച്ചുഗൽ ലീഡ് നേടുകയായിരുന്നു.
എന്നാൽ കിം,ഹ്വാങ് എന്നിവർ നേടിയ ഗോളുകൾ സൗത്ത് കൊറിയയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. അതേസമയം ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഉറുഗ്വ വിജയം കണ്ടെത്തിയിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഉറുഗ്വ ഘാനയെ തോൽപ്പിച്ചത്.അരസ്കേറ്റ നേടിയ ഇരട്ട ഗോളുകളാണ് ഉറുഗ്വക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.
SOUTH KOREA BEAT PORTUGAL 🇰🇷😱 pic.twitter.com/JKwBYeoIbH
— 433 (@433) December 2, 2022
എന്നാൽ പോർച്ചുഗലിനെതിരെ സൗത്ത് കൊറിയ നേടിയ വിജയം യഥാർത്ഥത്തിൽ ഉറുഗ്വയെ പുറത്താക്കുകയായിരുന്നു.6 പോയിന്റ് നേടിയിട്ടുള്ള പോർച്ചുഗൽ തന്നെയാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.4 പോയിന്റ് ഉള്ള സൗത്ത് കൊറിയ രണ്ടാമതും ഉറുഗ്വ മൂന്നാമതും ആണ് ഫിനിഷ് ചെയ്തിട്ടുള്ളത്. അടിച്ച ഗോളുകളുടെ എണ്ണത്തിന്റെ കാര്യത്തിലാണ് സൗത്ത് കൊറിയ ഇപ്പോൾ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുള്ളത്. ഏതായാലും പോർച്ചുഗലിന്റെ തോൽവി ഉറുഗ്വക്കാണ് പണി കൊടുത്തത്.