പോർച്ചുഗൽ ഇന്ന് കളത്തിൽ, സ്റ്റാർട്ടിങ് ഇലവനിൽ ആരൊക്കെ?
യുവേഫ യൂറോ കപ്പിലെ ആദ്യ മത്സരത്തിനു വേണ്ടി പോർച്ചുഗൽ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ചെക്ക് റിപ്പബ്ലിക്കാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകർ ഉള്ളത്.
മികച്ച ഒരു നിരയെ തന്നെയായിരിക്കും പോർച്ചുഗൽ പരിശീലകനായ റോബർട്ടോ മാർട്ടിനസ് ഇന്ന് കളിക്കളത്തിലേക്ക് ഇറക്കിവിടുക.വിജയം മാത്രമായിരിക്കും പോർച്ചുഗലിന്റെ ലക്ഷ്യം.പോർച്ചുഗല്ലിന്റെ ഒരു സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
ഗോൾകീപ്പർ പൊസിഷനിൽ ഡിയോഗോ കോസ്റ്റയായിരിക്കും ഉണ്ടാവുക. പ്രതിരോധനിരയിൽ അന്റോണിയൊ സിൽവ,റൂബൻ ഡയസ് എന്നിവരാണ് ഉണ്ടാവുക.വിങ് ബാക്ക് പൊസിഷനിൽ ഡിയോ ഗോ ഡാലോട്ട്, കാൻസെലോ എന്നിവർ ഉണ്ടാകും. ഒപ്പം ഗോൺസാലോ ഇനാഷിയോയെ കൂടി അണിനിരത്തും. മധ്യനിരയിൽ മൂന്നു താരങ്ങളാണ് ഉണ്ടാവുക.ബ്രൂണോ ഫെർണാണ്ടസ്,ബെർണാഡോ സിൽവ,വീട്ടിഞ്ഞ എന്നിവരായിരിക്കും ഉണ്ടാവുക. മുന്നേറ്റ നിരയിൽ രണ്ടു താരങ്ങളെ ആയിരിക്കും അണിനിരത്തുക.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം റഫയേൽ ലിയാവോയായിരിക്കും ഉണ്ടാവുക. ഇതാണ് പോർച്ചുഗല്ലിന്റെ ഒരു സാധ്യത ഇലവൻ ആയി കൊണ്ട് പരിഗണിക്കപ്പെടുന്നത്.വിജയം നേടിക്കൊണ്ട് പോർച്ചുഗൽ തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.