പോർച്ചുഗീസ് പരിശീലകന്റെ സ്ഥാനം തെറിച്ചു!
ഈ ഖത്തർ വേൾഡ് കപ്പിൽ പോർച്ചുഗലിന് വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.അതായത് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗൽ മൊറോക്കോയോട് പരാജയപ്പെടുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പോർച്ചുഗൽ പരാജയപ്പെട്ടത്.തുടർന്ന് പോർച്ചുഗൽ പുറത്താവുകയും ചെയ്തു.
ഇതിനു പിന്നാലെ പോർച്ചുഗീസ് പരിശീലകനായ ഫെർണാണ്ടോ സാന്റോസിന്റെ സ്ഥാനം തെറിച്ചിട്ടുണ്ട്. അദ്ദേഹത്തെ പുറത്താക്കിയ വിവരം ഇപ്പോൾ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പിലെ പുറത്താവൽ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാവുന്നതിലേക്ക് വഴി വെച്ചിട്ടുള്ളത്. മാത്രമല്ല സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളാവുകയും ചെയ്തിരുന്നു.
🇵🇹❌ Fernando Santos n’est plus le sélectionneur du Portugal. L’annonce vient d'être officialisée par la Fédération portugaise.
— RMC Sport (@RMCsport) December 15, 2022
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചില മത്സരങ്ങളിൽ ബെഞ്ചിൽ ഇരുത്തിയത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏതായാലും പോർച്ചുഗലിന് വലിയ നേട്ടങ്ങൾ സമ്മാനിച്ച പരിശീലകനാണ് ഇപ്പോൾ പടിയിറങ്ങുന്നത്.2016-ലെ യുറോ കപ്പ് കിരീടവും 2019ലെ യുവേഫ നേഷൻസ് ലീഗ് കിരീടവും പോർച്ചുഗലിന് നേടി കൊടുക്കാൻ സാൻഡോസിന് സാധിച്ചിട്ടുണ്ട്.
ഇനി പോർച്ചുഗലിന്റെ പരിശീലകൻ ആരാവും എന്നുള്ളത് വ്യക്തമല്ല. എന്നാൽ ഇതിഹാസ പരിശീലകനായ ഹോസേ മൊറിഞ്ഞോ വരാനുള്ള സാധ്യതകൾ ഇവിടെ നിലനിൽക്കുന്നുണ്ട്. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയുടെ പരിശീലകനാണ് ഹോസേ മൊറിഞ്ഞോ.