പോർച്ചുഗല്ലിന് വേണ്ടി 117 ഗോളുകൾ,റൊണാൾഡോയുടെ പ്രിയപ്പെട്ട എതിരാളികൾ ആരൊക്കെ? അറിയേണ്ടതെല്ലാം!
ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു പോർച്ചുഗൽ സ്വിറ്റ്സർലാന്റിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പോർച്ചുഗല്ലിനെ മുന്നിൽ നിന്നും നയിച്ചത്. രണ്ടു ഗോളും ഒരു അസിസ്റ്റുമാണ് റൊണാൾഡോയുടെ സമ്പാദ്യം.
ഏതായാലും ഈ ഇരട്ടഗോൾ നേട്ടത്തോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ അതിവേഗം ബഹുദൂരം കുതിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോ തന്നെയാണ്.117 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.86 ഗോളുകൾ നേടിയ മെസ്സിയാണ് സജീവ ഫുട്ബോളിൽ ഇപ്പോൾ റൊണാൾഡോക്ക് പിറകിലുള്ളത്.
Cristiano Ronaldo with two goals for Portugal tonight to make it 117 international career goals. 🤯
— SPORTbible (@sportbible) June 5, 2022
His mother was in tears after he scored. 🥺❤️ pic.twitter.com/eV3P64GF32
ഏതായാലും റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിലെ പ്രിയപ്പെട്ട എതിരാളികൾ ആരൊക്കെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. റൊണാൾഡോ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് ലക്‌സംബർഗിനെതിരെയാണ്. 9 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. 7 ഗോളുകൾ വീതം നേടിയിട്ടുള്ള ലിത്വാനിയ, സ്വീഡൻ എന്നിവരാണ് രണ്ടാം സ്ഥാനത്ത്.റൊണാൾഡോ ഗോളുകൾ നേടിയ രാജ്യങ്ങളെയും ഗോളുകളുടെ എണ്ണത്തെയും താഴെ നൽകുന്നു .