പോർച്ചുഗല്ലിന്റെ ഏറ്റവും സുപ്രധാനതാരമാണവൻ: സൂപ്പർതാരത്തെ കുറിച്ച് റോബർട്ടോ മാർട്ടിനസ്!
ഇത്തവണത്തെ യൂറോ കപ്പിന് വേണ്ടിയുള്ള പോർച്ചുഗലിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.മൂന്ന് സൗഹൃദ മത്സരങ്ങളാണ് പോർച്ചുഗൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഫിൻലാന്റിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പോർച്ചുഗൽ പരാജയപ്പെടുത്തിയിരുന്നു.ഇനി ക്രൊയേഷ്യ,അയർലൻഡ് എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇതിൽ അയർലണ്ടിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചേക്കും.
കഴിഞ്ഞ മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് പോർച്ചുഗല്ലിന് വേണ്ടി ബ്രൂണോ പുറത്തെടുത്തത്.രണ്ട് ഗോളുകൾ അദ്ദേഹം നേടിയിരുന്നു. താരത്തെ പ്രശംസിച്ചുകൊണ്ട് അവരുടെ പരിശീലകനായ റോബർട്ടോ മാർട്ടിനസ് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. പോർച്ചുഗലിന്റെ ഏറ്റവും സുപ്രധാനമായ താരമാണ് ബ്രൂണോ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പരിശീലകന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഗെയിം ആവശ്യപ്പെടുന്ന രീതിയിൽ അതിനെ മനസ്സിലാക്കാനുള്ള ഒരു കഴിവ് ബ്രൂണോ ഫെർണാണ്ടസിനുണ്ട്. കഴിഞ്ഞ സ്ലോവാക്യക്കെതിരെയുള്ള മത്സരത്തിൽ ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. കാരണം അവർ മികച്ച പ്രകടനം നടത്തിക്കൊണ്ട് ഞങ്ങളെ ഞെട്ടിച്ചു. പക്ഷേ ആ സമയത്ത് ബ്രൂണോ തന്റെ പൊസിഷൻ ഒന്ന് മാറി കളിക്കുകയും വിജയഗോൾ നേടുകയും ചെയ്തു. അതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റി, പൊസിഷൻ മാറി അറ്റാക്കിങ് ഇംപ്രൂവ് ആക്കാൻ അദ്ദേഹത്തിന് കഴിയും.താരങ്ങൾ തീർച്ചയായും സ്വതന്ത്രമായിരിക്കണം. മറ്റൊരു താരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്തടത്തോളം കാലം താരങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ ഏറ്റവും സുപ്രധാനമായ താരം കൂടിയാണ് അദ്ദേഹം “ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
റോബർട്ടോ മാർട്ടിനെസ്സിന് കീഴിൽ തകർപ്പൻ പ്രകടനമാണ് ഈ മധ്യനിര താരം പുറത്തെടുക്കുന്നത്. അദ്ദേഹത്തിന് കീഴിൽ പോർച്ചുഗലിനു വേണ്ടി എട്ട് ഗോളുകളും 9 അസിസ്റ്റുകളും ബ്രൂണോ സ്വന്തമാക്കിയിട്ടുണ്ട്.വരുന്ന യൂറോകപ്പിൽ പോർച്ചുഗലിന് ഈ താരത്തിൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്.