പോർച്ചുഗല്ലിനെ പരാജയപ്പെടുത്തി കിരീടം ചൂടി ജർമ്മനി!
അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ് കിരീടം ഒരിക്കൽ കൂടി തങ്ങളുടെ ഷെൽഫിലെത്തിച്ച് ജർമ്മനി. ഇന്നലെ നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗല്ലിനെ പരാജയപ്പെടുത്തി കൊണ്ടാണ് ജർമ്മനി കിരീടം ചൂടിയത്.മത്സരത്തിന്റെ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി ഫോർവേഡായ ലുകാസ് നേടിയ ഗോളാണ് ജർമ്മനിക്ക് കിരീടം നേടികൊടുത്തത്.ഇത് മൂന്നാം തവണയാണ് അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ് കിരീടം ജർമ്മനി കരസ്ഥമാക്കുന്നത്.ഇതോടെ കഴിഞ്ഞ മൂന്ന് ടൂർണമെന്റുകളിൽ രണ്ട് കിരീടവും ജർമ്മനി തന്നെയാണ് കരസ്ഥമാക്കിയത്.
⏰ RESULT ⏰
— UEFA U21 EURO (@UEFAUnder21) June 6, 2021
🇩🇪 Germany champions for the 3rd time! 👏
🇵🇹 Portugal denied first title at this level…
🤔 Who impressed you in the final?#U21EURO
മത്സരത്തിൽ മുന്നേറ്റങ്ങൾ സംഘടിപ്പിച്ചത് ജർമ്മനി തന്നെയാണ്.ആറ് തവണയാണ് ജർമ്മനി ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർത്തത്.മത്സരത്തിന്റെ 49-ആം മിനുട്ടിലാണ് ലുകാസിന്റെ ഗോൾ പിറന്നത്.റിഡിൽ ബാകുവാണ് ഈ ഗോളിന് വഴിയൊരുക്കിയത്. മാഞ്ചസ്റ്റർ സിറ്റി താരമായ ലുകാസ് നിലവിൽ ആൻഡർലെറ്റിൽ ലോണിൽ കളിക്കുന്ന താരമാണ്.31 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.പിന്നീട് സമനില ഗോളിനായി പോർച്ചുഗൽ പരിശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതോടെ ജർമനി കിരീടമുറപ്പിക്കുകയായിരുന്നു.
Germany win the U21 Euros for the 3️⃣rd time in their history 🇩🇪
— 433 (@433) June 6, 2021
🏆 2009
🏆 2017
🏆 2021 pic.twitter.com/1VOpyl7pAJ