പോർച്ചുഗലും സ്പെയിനും ബലാബലം, ഗോൾ മഴ പെയ്യിച്ച് ഫ്രാൻസും ഇറ്റലിയും !
യൂറോപ്പിൽ ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ സ്പെയിനും പോർച്ചുഗലും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഗോളൊന്നും നേടാതെയാണ് സമനിലയിൽ പിരിഞ്ഞത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേതൃത്വത്തിലുള്ള പോർച്ചുഗലിന് ഗോളുകളൊന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു. മറുഭാഗത്തുള്ള സ്പെയിനും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ജർമ്മനിയെ തുർക്കി സമനിലയിൽ തളച്ചു 3-3 എന്ന സ്കോറിനാണ് ജർമനി തുർക്കിയോട് സമനില വഴങ്ങിയത്. ജർമ്മനിക്ക് വേണ്ടി ജൂലിയൻ ഡ്രാക്സ്ലർ ഒരു ഗോൾ നേടിയപ്പോൾ രണ്ട് അസിസ്റ്റുമായി കായ് ഹാവെർട്സ് തിളങ്ങി. മറ്റൊരു മത്സരത്തിൽ ഹോളണ്ട് മെക്സിക്കോയോട് തോൽവിയേറ്റുവാങ്ങി. ഒരു ഗോളിനാണ് നെതർലാന്റ് പരാജയം രുചിച്ചത്.
Cristiano Ronaldo is best playmaker in the world when he wants to be.pic.twitter.com/D830JvdGjI
— 𝐍𝐢𝐬𝐚𝐥 (@TotalElBicho) October 7, 2020
അതേ സമയം ഇറ്റലിയും ഫ്രാൻസും ആധികാരിക ജയത്തോടെ സൗഹൃദം ആഘോഷിച്ചു. 6-0 എന്ന സ്കോറിനാണ് ഇറ്റലി മോൾഡോവയെ തോൽപ്പിച്ചത്. ക്രിസ്സ്റ്റാന്റെ, കപുട്ടോ, ഷറാവി (2), പോസ്മാക്(സെൽഫ് ഗോൾ ), ബെറാർഡി എന്നിവരാണ് ഇറ്റലിയുടെ ഗോൾവേട്ടക്കാർ. 7-1 എന്ന സ്കോറിനാണ് നിലവിലെ വേൾഡ് ചാമ്പ്യൻമാരായ ഫ്രാൻസ് ഉക്രൈനെ തോൽപ്പിച്ചത്. കാമവിങ്ക, ജിറൂദ് (2), മൈകൊലങ്കോ (സെൽഫ് ഗോൾ ), ടോളിസോ, എംബാപ്പെ, ഗ്രീസ്മാൻ എന്നിവരാണ് ഫ്രാൻസിന്റെ ഗോൾവേട്ടക്കാർ. മറ്റൊരു പ്രധാന മത്സരത്തിൽ ക്രോയേഷ്യ 2-1 ന് സ്വിറ്റ്സർലാന്റിനെ തോൽപ്പിച്ചു.
La 100ème de Giroud, son doublé, 7 buts pour les Bleus ! Victoire ! #FRAUKR #FiersdetreBleus pic.twitter.com/Zl3uJ9PZFl
— Equipe de France ⭐⭐ (@equipedefrance) October 7, 2020