പോസ്റ്റ് മെസ്സി എറയുടെ ട്രെയിലർ,അർജന്റീനയുടെ പ്രകടനത്തിൽ മനം നിറഞ്ഞ് ആരാധകർ!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഗംഭീര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ചിലിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മത്സരത്തിൽ തിളങ്ങിയത് ഹൂലിയൻ ആൽവരസായിരുന്നു.മാക്ക് ആല്ലിസ്റ്റർ,ദിബാല എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ ലോ ചെൽസോ,ഗർനാച്ചോ എന്നിവർ ഓരോ അസിസ്റ്റുകൾ സ്വന്തമാക്കുകയായിരുന്നു.

ഡി മരിയയും ലയണൽ മെസ്സിയും ഇല്ലാതെയാണ് അർജന്റീന കളിക്കളത്തിലേക്ക് ഇറങ്ങിയത്.എന്നാൽ അവരുടെ അഭാവം അർജന്റീന ഒട്ടും ബാധിച്ചിട്ടില്ല. തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഉടനീളം അർജന്റീന നടത്തിയത്.മത്സരത്തിന്റെ മുഴുവൻ സമയത്തും ആധിപത്യം പുലർത്തിയത് അർജന്റീന തന്നെയാണ്. ആദ്യപകുതിയിൽ നിരന്തരം ആക്രമണങ്ങൾ സംഘടിപ്പിച്ചുവെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.

എന്നാൽ രണ്ടാം പകുതിയിൽ ഗോളുകളും പിറന്നു. മത്സരത്തിൽ വിജയം ഉറപ്പാക്കിയ സമയത്തു പോലും അലസമായി കളിക്കാൻ അർജന്റീന താരങ്ങൾ തയ്യാറായിരുന്നില്ല. മത്സരത്തിന്റെ അവസാനത്തിലൊക്കെ ഹൈ ഇന്റൻസിറ്റിയോട് കൂടി തന്നെയാണ് അർജന്റീന കളിച്ചത്. മുന്നേറ്റ നിരയിലെ എല്ലാ താരങ്ങളും മികച്ച രൂപത്തിൽ കളിച്ചിട്ടുണ്ട്. മത്സരത്തിൽ എടുത്തു പറയേണ്ട താരങ്ങൾ റോഡ്രി ഗോ ഡി പോളും ക്രിസ്റ്റ്യൻ റൊമേറോയുമാണ്. എണ്ണയിട്ട യന്ത്രം കണക്കെയാണ് രണ്ടു താരങ്ങളും മത്സരത്തിൽ കളിച്ചിട്ടുള്ളത്.

ചുരുക്കത്തിൽ മെസ്സിയുടെയും ഡി മരിയയുടെയും അഭാവം അർജന്റീനക്ക് അനുഭവപ്പെട്ടില്ല എന്നുള്ളത് വളരെ പോസിറ്റീവ് ആയ ഒരു കാര്യമാണ്. കാരണം ഡി മരിയ ഇനി ടീമിനോടൊപ്പം ഇല്ല.മെസ്സിയാവട്ടെ ഏറെ പോയാൽ 2026 വേൾഡ് കപ്പ് വരെയാണ് ഉണ്ടാവുക. അതിനുശേഷം ഈ താരങ്ങൾ തന്നെയാണ് ടീമിനെ നയിക്കേണ്ടത്. മെസ്സി ഇല്ലെങ്കിലും മികച്ച പ്രകടനം നടത്തി വിജയിക്കാൻ കഴിയുമെന്ന് അർജന്റീന ടീം ഇതിലൂടെ തെളിയിച്ചു കഴിഞ്ഞു. മെസ്സിക്ക് ശേഷമുള്ള യുഗത്തിന്റെ ട്രെയിലർ എന്നാണ് ഇതിനെ പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് വിശേഷിപ്പിച്ചിട്ടുള്ളത്. അതായത് മെസ്സിക്ക് ശേഷവും അർജന്റീന ഫുട്ബോൾ ലോകം അടക്കി ഭരിക്കും എന്നുള്ളതിന്റെ ഒരു ട്രെയിലറാണ് ഈ മത്സരത്തിലൂടെ നമുക്ക് ലഭിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *