പോക്കർ കളിച്ച് ഒരു മില്യൺ നഷ്ടമായി,കരഞ്ഞ് നെയ്മർ!

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഇപ്പോൾ വിശ്രമത്തിലാണ്. പരിക്ക് മൂലമാണ് താരം ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നത്. താരത്തിന്റെ സർജറി വിജയകരമായി പൂർത്തിയായിരുന്നു.പക്ഷേ ഇനി ഈ സീസണിൽ നെയ്മർക്ക് കളിക്കാൻ കഴിയില്ല. അടുത്ത സീസണിലാണ് നെയ്മറെ കാണാൻ കഴിയുക.

ഫുട്ബോൾ ഇല്ലെങ്കിലും മറ്റുള്ള കാര്യങ്ങളിൽ നെയ്മർ ജൂനിയർ വളരെയധികം സജീവമാണ്. ഗെയിം കളിക്കുന്നതിലും പോക്കർ കളിക്കുന്നതിലുമൊക്കെ നെയ്മർ ജൂനിയർ നേരത്തെ തന്നെ പ്രശസ്തനാണ്. പക്ഷേ അതിപ്പോൾ താരത്തിന് വലിയ തിരിച്ചടി ഏൽപ്പിച്ചിരിക്കുന്നു എന്ന ഒരു തോന്നലാണ് ഉണ്ടാക്കിയിട്ടുള്ളത്.

അതായത് കഴിഞ്ഞ ദിവസം നെയ്മർ ജൂനിയർക്ക് ഈ പോക്കർ കളിച്ചുകൊണ്ട് ഒരു മില്യൺ യൂറോയോളം ആണ് നഷ്ടമായത്.ലൈവായി കൊണ്ടായിരുന്നു നെയ്മർ കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ പണം നഷ്ടമായപ്പോൾ ഉള്ള താരത്തിന്റെ റിയാക്ഷൻ ഇപ്പോൾ വൈറലായിട്ടുണ്ട്. പണം നഷ്ടമായ സങ്കടത്തിൽ കരയുന്ന നെയ്മറെയാണ് നമുക്ക് ആ വീഡിയോയിൽ കാണാൻ കഴിയുക.

മാത്രമല്ല നിയന്ത്രണം നഷ്ടമായ നെയ്മർ പല പ്രവർത്തികളും കാണിച്ചു കൂട്ടുന്നുമുണ്ട്.പക്ഷേ അതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ നെയ്മർ തയ്യാറായിരുന്നില്ല. അദ്ദേഹം തന്റെ ഈ ഗെയിം തുടരുകയായിരുന്നു. ഏതായാലും നെയ്മറുടെ ഈ റിയാക്ഷൻ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

പക്ഷേ ഇതിന്റെ സത്യാവസ്ഥ ഇപ്പോൾ പ്രമുഖ പ്രതികരണം മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് നെയ്മർ ജൂനിയർ യഥാർഥത്തിൽ പണം നഷ്ടമായിട്ടില്ല.അതൊരു പ്രാങ്ക് മാത്രമായിരുന്നു, അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയാണ് പ്രാങ്ക് ചെയ്യുന്നത്.കൂടാതെ ഒരു മാർക്കറ്റിംഗ് തന്ത്രമായിരുന്നു എന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ പേരിൽ ഇപ്പോൾ നെയ്മർ വിമർശനങ്ങളും കേൾക്കേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *