പൊളിച്ചടുക്കി ഫാറ്റിയും റാമോസും, ഉജ്ജ്വല വിജയം നേടി സ്പെയിൻ, ജർമ്മനിക്ക് വീണ്ടും സമനില കുരുക്ക് !
സൂപ്പർ താരങ്ങൾ മിന്നുന്ന ഫോം പുറത്തെടുത്തപ്പോൾ വമ്പൻമാരായ സ്പെയിനിന് ഉജ്ജ്വലവിജയം. ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് നാലിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിലാണ് കാളകൂറ്റന്മാർ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഉക്രൈനെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ സെർജിയോ റാമോസാണ് സ്പെയിനിന്റെ ഹീറോ. ഒരു ഗോൾ കണ്ടെത്തിയ യുവസൂപ്പർ താരം അൻസു ഫാറ്റിയും തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ശേഷിച്ച ഗോൾ ഫെറാൻ ടോറസ് കണ്ടെത്തി. മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ് സ്പെയിനിന്റെ യുവനിര കാഴ്ച്ചവെച്ചത്. ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്പെയിൻ കൈക്കലാക്കി. രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് ആണ് സ്പെയിനിന്റെ സമ്പാദ്യം. മൂന്ന് പോയിന്റുള്ള ഉക്രൈനാണ് രണ്ടാമത്.
👨🏻💻 CRÓNICA | Noche de goles y de hitos históricos en el Alfredo Di Stefano
— Selección Española de Fútbol (@SeFutbol) September 6, 2020
🔗 https://t.co/DjpNMflLup#SomosEspaña 🇪🇸#SomosFederación pic.twitter.com/cYE9d9veem
അതേ സമയം ഇതേ ഗ്രൂപ്പിൽ തന്നെ നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ ജർമ്മനിക്ക് വീണ്ടും സമനിലകുരുക്ക്. ആദ്യ മത്സരത്തിൽ ജർമ്മനിയും സ്പെയിനും സമനിലയിൽ പിരിഞ്ഞതിന് പിന്നാലെയാണ് ഇന്നലെയും ജർമ്മനി സമനില വഴങ്ങിയത്. സ്വിറ്റ്സർലാന്റിനോടാണ് ജർമ്മൻ പട സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. പതിനാലാം മിനുട്ടിൽ ഗുണ്ടോഗനാണ് ജർമ്മനിക്ക് ലീഡ് നേടികൊടുത്തത്. എന്നാൽ 58-ആം മിനിറ്റിൽ സ്വിറ്റ്സർലാന്റ് തിരിച്ചടിക്കുകയായിരുന്നു. സിൽവൻ വിഡ്മറാണ് ഗോൾ സ്കോറെർ. പിന്നീട് ഇരുടീമുകൾക്കും വല ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഇതോടെ ജർമ്മനി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണുള്ളത്.രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ടു പോയിന്റ് മാത്രമാണ് ജർമ്മനിയുടെ സമ്പാദ്യം.
Schlusspfiff! Es bleibt beim 1:1.#SUIGER #DieMannschaft pic.twitter.com/TcEMzpQWny
— Die Mannschaft (@DFB_Team) September 6, 2020