പെലെയുടെ പേര് ഇനി പോർച്ചുഗീസ് ഡിക്ഷണറിയിൽ, അർത്ഥം ഇതാണ്!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായിക്കൊണ്ട് കണക്കാക്കപ്പെടുന്ന ഇതിഹാസമാണ് പെലെ.മൂന്ന് വേൾഡ് കപ്പ് കിരീടം നേടിയ ഫുട്ബോൾ ചരിത്രത്തിലെ ഏകതാരവും പെലെ തന്നെയാണ്. ലോകത്തെ തന്നെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ഡിസംബർ മാസത്തിലായിരുന്നു പെലെ എന്നെന്നേക്കുമായി വിട പറഞ്ഞത്.

നിരവധി ആദരങ്ങളും ബഹുമതികളും മരണാനന്തരവും ഈ ബ്രസീലിയൻ ഇതിഹാസത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ അപൂർവ്വമായ ഒരു ബഹുമതി പെലെയെ തേടി എത്തിയിട്ടുണ്ട്.പെലെ എന്ന വാക്ക് ഇപ്പോൾ പോർച്ചുഗീസ് ഭാഷയിൽ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. അത് ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയതായി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തേക്ക് വരികയും ചെയ്തു.

പോർച്ചുഗീസ് എഡിഷനായ മിഖായെലീസ് ഡിക്ഷണറിയിലാണ് പെലെ എന്ന വാക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്.സാധാരണമായതിൽ നിന്നും വ്യത്യസ്തനായ ഒരാൾ,താരതമ്യങ്ങൾക്ക് അതീതനായ ഒരാൾ, അതുല്യമായ ഒരാൾ എന്നൊക്കെയാണ് ഇനി പോർച്ചുഗീസ് ഭാഷയിൽ പെലെ എന്ന വാക്കിനർത്ഥം.പെലെ ഫൗണ്ടേഷനും സ്പോർട് ടിവിയും ചേർന്നുകൊണ്ട് ഒരു ക്യാമ്പയിൻ നടത്തിയിരുന്നു. അതിന്റെ ഫലമായി കൊണ്ടാണ് ഇപ്പോൾ പെലെ എന്ന വാക്ക് ഡിക്ഷ്ണറിയിൽ ഇടം നേടിയിട്ടുള്ളത്.

ഒരുലക്ഷത്തോളം ആളുകളായിരുന്നു ഈ ക്യാമ്പയിനിന്റെ ഭാഗമായിരുന്നത്.പെലെ എന്ന വാക്ക് വന്നതോടുകൂടി ഇനി അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടും. ഏറ്റവും ഒറിജിനലായ ഒരു ക്യാമ്പയിൻ ആണ് നടന്നതെന്നും ഇതിലൂടെ പെലെ എക്കാലവും ജീവിച്ചിരിക്കുമെന്നും പെലെ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായ ജോ ഫ്രാഗ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *