പെലെയുടെ തൊട്ടരികിൽ,ബ്രസീലിന്റെ ഇതിഹാസമായി മാറാൻ നെയ്മർ!
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബ്രസീൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ജൂനിയർ പെനാൽറ്റിയിലൂടെ ഇരട്ട ഗോളുകൾ നേടിയിരുന്നു. മറ്റു സൂപ്പർ താരങ്ങളായ റിച്ചാർലീസൺ,കൂട്ടിഞ്ഞോ,ജീസസ് എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.
42,57 മിനുട്ടുകളിലാണ് നെയ്മർ പെനാൽറ്റിയിലൂടെ കൊറിയയുടെ വല ചലിപ്പിച്ചത്. ഇതോടുകൂടി ബ്രസീലിന് വേണ്ടിയുള്ള തന്റെ ഗോൾ നേട്ടം 73 ആയി ഉയർത്താൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്.ഇതോടെ ഇതിഹാസ താരമായ പെലെയുടെ റെക്കോർഡിന്റെ തൊട്ടരികിലാണ് നിലവിൽ നെയ്മർ ജൂനിയർ എത്തിച്ചേർന്നിട്ടുള്ളത്.
Neymar, a un paso de Pelé: la marca que está por alcanzar
— TyC Sports (@TyCSports) June 2, 2022
🇧🇷 Tras su doblete en el partido amistoso entre la selección de Brasil y Corea del Sur, el delantero del PSG se aproxima a O Rei. https://t.co/dUpoRIHNV8
ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്.77 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. അതായത് 4 ഗോളുകൾ കൂടി നേടിയാൽ നെയ്മർക്ക് ഈ റെക്കോർഡിനൊപ്പമെത്താൻ കഴിയും. അഞ്ച് ഗോളുകൾ കൂടി നേടിയാൽ ബ്രസീലിനെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ നെയ്മർക്ക് സാധിക്കും.
117 മത്സരങ്ങളിൽ നിന്നാണ് നെയ്മർ 73 ഗോളുകൾ നേടിയിട്ടുള്ളത്. അതേസമയം 77 ഗോളുകൾ നേടാൻ പെലെ കളിച്ചത് 91 മത്സരങ്ങളാണ്. ഏതായാലും പെലെയുടെ റെക്കോർഡ് തകർക്കുക എന്നുള്ളത് നെയ്മറെ സംബന്ധിച്ചെടുത്തോളം വളരെ എളുപ്പത്തിൽ കഴിയാവുന്ന ഒന്നുതന്നെയാണ്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ നെയ്മർ ജൂനിയർ ബ്രസീലിന്റെ ഇതിഹാസമായി മാറുമെന്നുള്ള കാര്യത്തിൽ സംശയങ്ങളില്ല.