പെലെ,മറഡോണ,മെസ്സി : ചരിത്രത്തിലെ എക്കാലത്തെ മികച്ച താരങ്ങളെക്കുറിച്ച് പോപ് ഫ്രാൻസിസിന് പറയാനുള്ളത്.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു തർക്ക വിഷയമാണ്. സൂപ്പർ താരം ലയണൽ മെസ്സിയെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ചതാരമായി കൊണ്ട് പരിഗണിക്കുന്നവരുണ്ട്.പെലെയേയും മറഡോണയെയും ഈ സ്ഥാനത്ത് പരിഗണിക്കുന്നവരുണ്ട്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള മറ്റു താരങ്ങളെയും ഈ സ്ഥാനത്ത് പരിഗണിക്കുന്നവർ നിരവധിയാണ്.

ആത്മീയ നേതാവായ പോപ്പ് ഫ്രാൻസിസ് ഒരു ഫുട്ബോൾ ആരാധകൻ കൂടിയാണ്.അർജന്റീനയിൽ ജനിച്ച വ്യക്തിയാണ് ഇദ്ദേഹം. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളായി കൊണ്ട് പെലെ,മറഡോണ,മെസ്സി എന്നിവരെയാണ് ഇദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ മറഡോണ പരാജയപ്പെട്ടുവെന്നും പോപ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ മൂന്ന് താരങ്ങളിൽ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായ ജന്റിൽമാൻ പെലെയാണ്. ഒരു വലിയ ഹൃദയമുള്ള വ്യക്തിയാണ് അദ്ദേഹം.ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്.ഒരുതവണ വിമാനത്തിൽ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരുപാട് മനുഷ്യത്വമുള്ള ഒരു വ്യക്തിയാണ് പെലെ.ഫുട്ബോൾ ചരിത്രത്തിലെ മികച്ച താരമാണ് മറഡോണ.പക്ഷേ ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം പരാജയപ്പെട്ടു. ആ സമയത്ത് അദ്ദേഹത്തെ സഹായിക്കാൻ ആരും എത്തിയില്ല. അദ്ദേഹത്തെപ്പോലെ അവസാനത്തെ ഒരുപാട് കായികതാരങ്ങൾ ഉണ്ട്. മെസ്സിയും ഒരു ജെന്റിൽമാനാണ്. ഈ മൂന്ന് താരങ്ങളുമാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങൾ. ഓരോരുത്തർക്കും അവരുടേതായ പ്രത്യേകതകൾ ഉണ്ട് ” പോപ് ഫ്രാൻസിസ് പറഞ്ഞു.

ലയണൽ മെസ്സി തന്റെ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. എട്ടാം തവണയും ബാലൺഡി’ഓർ സ്വന്തമാക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു. ഇനി അടുത്ത കോപ്പ അമേരിക്ക കിരീടമാണ് പ്രധാനമായും മെസ്സി ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *