പെറുവിനെയും തകർത്തറിയാൻ നെയ്മറും സംഘവും, മത്സരത്തെ കുറിച്ച് അറിയേണ്ടതെല്ലാം !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ രണ്ടാം റൗണ്ട് പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ബ്രസീൽ. ആദ്യ മത്സരത്തിൽ എതിരാളികളായ ബൊളീവിയയെ അഞ്ച് ഗോളിന് തരിപ്പണമാക്കി വിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് നെയ്മറും കൂട്ടരും. ടീം ഒന്നടങ്കം നടത്തിയ പ്രകടനത്തിന്റെ ഫലമായിട്ടാണ് ബ്രസീലിന് മികച്ച ജയം കരസ്ഥമാക്കാൻ സാധിച്ചത്. രണ്ടാം റൗണ്ട് പോരാട്ടത്തിൽ പെറുവിനെ നേരിടാനുള്ള ഒരുക്കത്തിലാണിപ്പോൾ ടിറ്റെയുടെ ശിഷ്യൻമാർ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30-നാണ് മത്സരം അരങ്ങേറുക. പെറുവിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക.

മുമ്പ് ബ്രസീലും പെറുവും ആകെ 47 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 33 തവണയും ബ്രസീൽ തന്നെ വിജയിക്കുകയായിരുന്നു. അഞ്ച് തവണ പെറു വിജയം കൊയ്തപ്പോൾ ഒമ്പത് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. ആ സൗഹൃദമത്സരത്തിൽ ബ്രസീൽ ഒരു ഗോളിന് പെറുവിനോട് പരാജയപ്പെടുകയായിരുന്നു. അതിന് മുമ്പ് കോപ്പ അമേരിക്ക ഫൈനലിലും കോപ്പ അമേരിക്ക ഗ്രൂപ്പിൽ സ്റ്റേജിലും ബ്രസീൽ പെറുവിനെതിരെ തകർപ്പൻ ജയം നേടിയിരുന്നു.

ഇനി ടീം വാർത്തകളിലേക്ക് വന്നാൽ കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നും വരുത്താൻ ടിറ്റെ തയ്യാറായേക്കില്ല. കഴിഞ്ഞ മത്സരത്തിൽ സ്ഥാനം നേടിയ ഡഗ്ലസ് ലൂയിസ് ഉജ്ജ്വലപ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇതിനാൽ തന്നെ താരം തന്നെയായിരിക്കും മധ്യനിരയിൽ കാസമിറോക്ക്‌ ഒപ്പം ഉണ്ടാവുക. പ്രതീക്ഷിക്കപ്പെടുന്ന ഏകമാറ്റം മുന്നേറ്റനിരയിലെ എവെർട്ടണിന്റെ കാര്യത്തിലാണ്. പ്രതീക്ഷക്കൊത്തുയരാത്ത താരത്തെ മാറ്റി റിച്ചാർലീസണെ പരിഗണിക്കാൻ സാധ്യതകൾ കാണുന്നുണ്ട്.
ബ്രസീലിന്റെ സാധ്യത ഇലവൻ : Weverton, Danilo, Thiago Silva, Marquinhos and Renan Lodi; Casemiro and Douglas Luiz; Everton (Richarlison), Philippe Coutinho and Neymar; Roberto Firmino .

പെറുവിന്റെ കാര്യത്തിലേക്ക് വന്നാൽ അവർക്ക് രണ്ട് താരങ്ങളെ കോവിഡ് മൂലം കളിപ്പിക്കാൻ സാധിക്കില്ല. സൂപ്പർ സ്‌ട്രൈക്കർ റൗൾ റൂഡിയസ്, അലക്സ് വലെര എന്നീ താരങ്ങളെ പെറുവിന് ലഭിക്കില്ല…

സാധ്യത ഇലവൻ : Pedro Gallese, Luis Advincula, Carlos Zambrano, Luis Abram, Miguel Trauco, Renato Tapia, Yoshimar Yotun, Pedro Aquino, Andre Carillo, Christian Cueva, Raul Bobadilla

Leave a Reply

Your email address will not be published. Required fields are marked *