പെറുവിനെതിരെ എങ്ങനെ കളിക്കണം? റാഫീഞ്ഞ വിശദീകരിക്കുന്നു!

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ പെറുവാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:15നാണ് മത്സരം അരങ്ങേറുക.ബ്രസീലിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നു.

ഏതായാലും ഈ മത്സരത്തിനു മുന്നോടിയായി സൂപ്പർ താരമായ റാഫീഞ്ഞ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.കൂടുതൽ റിലാക്സ്ഡ് ആയി കൊണ്ട് ഈ മത്സരത്തിൽ ബ്രസീൽ കളിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഡൊറിവാൽ ജൂനിയറുടെ ശൈലിയോട് അഡാപ്റ്റാവുന്ന ഒരു പ്രക്രിയയിലാണ് തങ്ങൾ ഇപ്പോൾ ഉള്ളതെന്നും റാഫീഞ്ഞ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” വരുന്ന മത്സരത്തിൽ ഞങ്ങൾ കൂടുതൽ റിലാക്സ്ഡ് ആയി കൊണ്ട് കളിക്കണം.കൂടുതൽ കോൺഫിഡൻസ് കാണിക്കുകയും വേണം. ഞങ്ങളെ സംബന്ധിച്ചിടത്തോളം സമീപകാലത്ത് ബുദ്ധിമുട്ടേറിയ റിസൾട്ട് ഉണ്ടായിരുന്നു.അത് ടെൻഷൻ വർദ്ധിപ്പിക്കുകയും ചെയ്തു. 100% റിലാക്സഡ് ആയി കൊണ്ട് നമുക്ക് ഒരു മത്സരവും കളിക്കാൻ കഴിയില്ല.കാരണം റിസൾട്ട് നമുക്ക് ആവശ്യമാണ്. തീർച്ചയായും കൂടുതൽ ഇമ്പ്രൂവ് ആവാൻ ഞങ്ങൾക്ക് കഴിയും.അതിന് സമയമാണ് ആവശ്യം.പരിശീലകന്റെ കളി ശൈലിയോട് ഇണങ്ങിച്ചേരുന്ന പ്രക്രിയയിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്. അതുകൊണ്ടുതന്നെ സമയത്തിന്റെ മാത്രം പ്രശ്നമാണ് ഇവിടെയുള്ളത് ” ഇതാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ബാഴ്സക്ക് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുക്കാൻ റാഫിഞ്ഞക്ക് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ഒരു പ്രധാനപ്പെട്ട റോഡിലാണ് ബ്രസീൽ പരിശീലകനും അദ്ദേഹത്തെ ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ വിജയിച്ചത് കൊണ്ട് തന്നെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയരാൻ ബ്രസീലിലേക്ക് കഴിഞ്ഞിട്ടുണ്ട്. നാളത്തെ മത്സരത്തിലും ബ്രസീൽ തന്നെ വിജയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *