പെപ് ഗ്വാർഡിയോളയെ ബ്രസീലിന്റെ പരിശീലകനാക്കണം, അണിയറയിൽ നീക്കം നടത്തി റൊണാൾഡോ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ക്രൊയേഷ്യയോട് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടു കൊണ്ട് ബ്രസീൽ പുറത്താവുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ബ്രസീലിനെ പരാജയം രുചിക്കേണ്ടി വന്നത്. തുടർന്ന് പരിശീലകനായ ടിറ്റെ തൽസ്ഥാനത്തുനിന്ന് പടിയിറങ്ങുകയും ചെയ്തിരുന്നു. നിലവിൽ പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ബ്രസിൽ ഉള്ളത്.

വിദേശ പരിശീലകരെയും ബ്രസീൽ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടക്കത്തിൽ കാർലോ ആഞ്ചലോട്ടിയുടെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ ആഞ്ചലോട്ടി തന്നെ നേരിട്ട് അത് നിരസിക്കുകയായിരുന്നു. ഇപ്പോൾ സിനദിൻ സിദാൻ,എബെൽ ഫെരേര എന്നിവരുടെ പേരുകളാണ് ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് കൂടി ഇപ്പോൾ പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിറർ പുറത്തുവിട്ടിട്ടുണ്ട്.അതായത് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയെ കൊണ്ടുവരാൻ ബ്രസീലിനെ താല്പര്യമുണ്ടായിരുന്നു. ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ പെപ്പിന്റെ അധികൃതരുമായി ഇക്കാര്യം സംസാരിച്ചിരുന്നു.ബ്രസീൽ പരിശീലകൻ ആവാൻ അദ്ദേഹത്തിന് താല്പര്യമുണ്ടോ എന്നായിരുന്നു റൊണാൾഡോ അന്വേഷിച്ചിരുന്നത്.

പക്ഷേ ഇക്കാര്യം പെപ് തള്ളിക്കളഞ്ഞിട്ടുണ്ട്. നിലവിൽ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാവാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. മറിച്ച് മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് നേരത്തെ പെപ് പറഞ്ഞിരുന്നു. പക്ഷേ നിലവിൽ അതിന് അദ്ദേഹം ഒരുക്കമായിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഇനിയും തുടരുക.

Leave a Reply

Your email address will not be published. Required fields are marked *