പെനാൽറ്റി നൽകിയില്ല, പ്രതിഷേധിച്ച് കളിക്കളം വിട്ടു,വീണ്ടും വാർത്തകളിൽ ഇടം നേടി തുർക്കിഷ് ലീഗ്!

കഴിഞ്ഞ ആഴ്ചയായിരുന്നു തുർക്കിഷ് ലീഗിൽ നിന്നും ഞെട്ടിക്കുന്ന കാഴ്ചകൾ പുറത്തേക്ക് വന്നത്.റഫറിയുടെടെ തെറ്റായ തീരുമാനങ്ങളിൽ ദേഷ്യം പിടിച്ച അങ്കരാഗുക്കു ക്ലബ്ബ് പ്രസിഡണ്ട് റഫറിയെ ആക്രമിക്കുകയായിരുന്നു.വലിയ വിവാദമായി. ക്ലബ്ബ് പ്രസിഡന്റിന് ലൈഫ് ടൈം ബാൻ ലഭിച്ചു. തുർക്കിഷ് ലീഗ് ഒരാഴ്ചത്തേക്ക് നിർത്തിവെക്കുകയും ചെയ്തിരുന്നു.

ലീഗ് പുനരാരംഭിച്ചതിന് പിന്നാലെ മറ്റൊരു വിവാദ സംഭവം കൂടി അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇസ്താംബുൾസ്പോറും ട്രാബ്സോൺപോറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ട്രാബ്സോൺസ്പോർ മുന്നിട്ടു നിൽക്കുകയായിരുന്നു. ആ സമയത്ത് ഇസ്താംബുൾസ്പോറിനു അനുകൂലമായ ഒരു പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു.എന്നാൽ റഫറി അത് നൽകാൻ തയ്യാറായിരുന്നില്ല.

ഇതോടെ വലിയ പ്രതിഷേധം അരങ്ങേറി. തുടർന്ന് ഇസ്താംബുൾസ്പോറിന്റെ ചെയർമാൻ താരങ്ങളോട് കളി ബഹിഷ്കരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടുകൂടി താരങ്ങൾ കളിക്കളം വിട്ടു. മത്സരത്തിന്റെ 74ആം മിനുട്ടിലായിരുന്നു ഈ താരങ്ങൾ കളിക്കളം വിട്ടത്.ഇതോടുകൂടി മത്സരം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.തുർക്കിയിൽ ഇത് വലിയ വിവാദമായിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ തുർക്കിഷ് ലീഗ് അധികൃതർ കൈകൊണ്ടേയിരിക്കും.

ഈ സംഭവം കാണുമ്പോൾ ഓർമ്മ വരുന്നത് കഴിഞ്ഞ വർഷം ഐഎസ്എല്ലിൽ സംഭവിച്ചതാണ്. ബംഗളൂരു എഫ്സിക്കെതിരെയുള്ള നോക്കോട്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ റഫറി ഒരു വിവാദ ഗോൾ അനുവദിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ഇവാൻ വുക്മനോവിച്ചിന്റെ നിർദ്ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളിക്കളം വിടുകയായിരുന്നു. പിന്നീട് ആ മത്സരത്തിൽ ബംഗളൂരു എഫ്സിയെ വിജയിയായിക്കൊണ്ട് അവർ പ്രഖ്യാപിച്ചു. വലിയ രൂപത്തിലുള്ള സസ്പെൻഷനും പിഴയും കേരള ബ്ലാസ്റ്റേഴ്സിനും ഇവാൻ വുക്മനോവിച്ചിനും ലഭിക്കുകയായിരുന്നു. അതിന് സമാനമായ ഒരു സംഭവം തന്നെയാണ് ഇപ്പോൾ തുർക്കിയിൽ അരങ്ങേറിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *