പെനാൽറ്റികളിൽ ഫിഫ നിയമം മാറ്റിയാൽ പണി കിട്ടുമോ? തുറന്നു പറഞ്ഞ് എമിലിയാനോ മാർട്ടിനസ്.

അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയപ്പോൾ അതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കാൻ അവരുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന് സാധിച്ചിരുന്നു.കൊളംബിയക്കെതിരെയുള്ള പെനാലിറ്റികൾ അദ്ദേഹം സേവ് ചെയ്തിരുന്നു.മാത്രമല്ല ഖത്തർ വേൾഡ് കപ്പിലും ഇത് ആവർത്തിച്ചു.നെതർലാന്റ്സ്,ഫ്രാൻസ് എന്നിവർക്കെതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടുകളിൽ തിളങ്ങിയത് ഈ അർജന്റീന ഗോൾ കീപ്പർ തന്നെയായിരുന്നു.

എന്നാൽ ഈ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഫിഫ ആലോചിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തേക്ക് വന്നിരുന്നു. അതായത് ഇനി ഗോൾകീപ്പർക്ക് താരങ്ങളെ പ്രകോപിപ്പിക്കാനോ ശ്രദ്ധ തെറ്റിക്കാനോ അനുമതി ഉണ്ടാവില്ല. ഇങ്ങനെ ഫിഫ നിയമം മാറ്റിയാൽ അത് നിങ്ങൾക്ക് തിരിച്ചടിയാകുമോ എന്നുള്ള ചോദ്യം എമിലിയാനോയോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും തനിക്ക് യാതൊരുവിധ പ്രശ്നവും സൃഷ്ടിക്കില്ല എന്നാണ് എമി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഓരോ ആഴ്ചയിലും പെനാൽറ്റി സേവ് ചെയ്യാൻ എനിക്ക് സാധിക്കുകയില്ല. കോപ്പ അമേരിക്കയിൽ പെനാൽറ്റി സേവ് ചെയ്തതിനു ശേഷം ഞാൻ പറഞ്ഞ കാര്യം, ഇനിയും എനിക്ക് പെനാൽറ്റികൾ സേവ് ചെയ്യാൻ കഴിയുമോ എന്ന് അറിയില്ല എന്നുള്ളതാണ്.ഇനിയും ഒരുപാട് പെനാൽറ്റികൾ സേവ് ചെയ്യാൻ എനിക്ക് കഴിയുമോ എന്നറിയില്ല. പക്ഷേ കോപ്പ അമേരിക്ക കിരീടവും ഖത്തർ വേൾഡ് കപ്പ് കിരീടവും അർജന്റീനക്ക് ലഭിക്കുന്നതിൽ സഹായിക്കാൻ എനിക്ക് സാധിച്ചു.ഫിഫ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആധുനിക നിയമങ്ങളോട് നാം എപ്പോഴും അഡാപ്റ്റ് ആവേണ്ടതുണ്ട്.അവർ പുതിയ നിയമങ്ങൾ നടപ്പിലാക്കി എന്ന് കരുതി എനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. തീർച്ചയായും ഞാൻ അഡാപ്റ്റാവുക തന്നെ ചെയ്യും “ഇതാണ് എമലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടിയാണ് ഈ അർജന്റീന ഗോൾകീപ്പർ കളിക്കുന്നത്.ആസ്റ്റൻ വില്ലയിൽ ഒരുപാട് ഗോളുകൾ അദ്ദേഹത്തിന് വഴങ്ങേണ്ടി വരുന്നുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടി അദ്ദേഹം ആസ്റ്റൻ വില്ല വിട്ടേക്കും എന്നുള്ള റൂമറുകളും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *