പുഷ്ക്കാസ് അവാർഡ്,പയെറ്റിനെയും റിച്ചാർലീസണെയും പരാജയപ്പെടുത്തി മാർസിൻ ഒലക്സി.

കഴിഞ്ഞ വർഷത്തെ ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരങ്ങൾ ഇന്നലെയായിരുന്നു ഫിഫ പ്രഖ്യാപിച്ചത്. പാരീസിൽ വെച്ചായിരുന്നു ഈ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം ലയണൽ സ്കലോണിയും ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം എമിലിയാനോ മാർട്ടിനസുമാണ് നേടിയിരുന്നത്.

ഇതോടൊപ്പം തന്നെ പ്രഖ്യാപിക്കപ്പെട്ട ഒരു പുരസ്കാരമായിരുന്നു കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോളിന് നൽകുന്ന പുഷ്ക്കാസ് അവാർഡ്.3 പേരായിരുന്നു ഇതിനു വേണ്ടി മത്സരിച്ചിരുന്നത്. ബ്രസീലിയൻ സൂപ്പർ താരം റിച്ചാർലീസൺ,മാഴ്സെ താരമായ ദിമിത്രി പയെറ്റ്,പോളിഷ് ആംപ്യൂട്ടി ഫുട്ബോൾ താരമായ മാർസിൻ ഒലക്സി എന്നിവരായിരുന്നു ഈ പുരസ്കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.റിച്ചാർലീസനെയും പയെറ്റിനേയും പരാജയപ്പെടുത്തിക്കൊണ്ട് ഒലക്സി ഈ പുരസ്കാരം ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.

ആംപ്യൂട്ടി ഫുട്ബോളറായ അഥവാ അംഗപരിമിതരുടെ ഫുട്ബോൾ താരമായ ഒല ക്സി വാർട്ട പോസ്നാൻ എന്ന തന്റെ പോളിഷ് ക്ലബ്ബിന് വേണ്ടിയാണ് ഈ മനോഹരമായ ഗോൾ നേടിയിട്ടുള്ളത്. ഒരു കാൽ മാത്രമുള്ള ഇദ്ദേഹം ആ കാലു കൊണ്ടാണ് ഒരു ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുള്ളത്. ഫുട്ബോൾ ലോകത്തെ തന്നെ അമ്പരപ്പിച്ച ഒരു ഗോളായിരുന്നു അദ്ദേഹത്തിൽ നിന്നും പിറന്നത്.തീർച്ചയായും അദ്ദേഹം അർഹിച്ച പുരസ്കാരം തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിൽ റിച്ചാർലീസൺ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ,ദിമിത്രി പയെറ്റിന്റെ തകർപ്പൻ ഹാഫ് വോളി ഗോൾ എന്നിവയെയാണ് ഇപ്പോൾ ഇദ്ദേഹം മറികടന്നിട്ടുള്ളത്. ആദ്യമായി കൊണ്ടാണ് അംഗപരിമിതരുടെ ഫുട്ബോളിലെ ഒരു ഷോർട്ട് ലിസ്റ്റിൽ ഇടം നേടുന്നതും പുഷ്കാസ് അവാർഡ് നേടുന്നതും.തീർച്ചയായും ഇത് അവർക്ക് വളരെയധികം സന്തോഷം പകരുന്ന ഒരു കാര്യം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *