പുതുക്കിയ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ!
കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള പുതുക്കിയ റാങ്കിംഗ് ഇപ്പോൾ ഫിഫ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ പത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.എന്നാൽ ആദ്യ പത്തിൽ ഇറ്റലി ചെറിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഏഴാം സ്ഥാനത്തായിരുന്ന ഇറ്റലി ആറാം സ്ഥാനത്തേക്കാണ് ഇപ്പോൾ കയറിയിട്ടുള്ളത്.
അതേസമയം ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന സ്പെയിൻ ഏഴാം സ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്തിട്ടുണ്ട്.ആദ്യ പത്തിൽ ഈയൊരു മാറ്റം മാത്രമാണ് സംഭവിച്ചിട്ടുള്ളത്.
ഒന്നാം സ്ഥാനത്ത് പതിവുപോലെ ബ്രസീൽ തന്നെയാണ്.1841.30 പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം.രണ്ടാം സ്ഥാനത്ത് ബെൽജിയവും മൂന്നാം സ്ഥാനത്ത് അർജന്റീനയും വരുന്നു.ആകെ 174 ഇന്റർനാഷണൽ മത്സരങ്ങളാണ് സെപ്റ്റംബർ മാസത്തിൽ നടന്നിട്ടുള്ളത്.
🆕 FIFA/Coca-Cola Men's World Ranking is out!
— FIFA.com (@FIFAcom) October 6, 2022
🇧🇷 Brazil increase their lead at the top 💪
📈 Big gains for Scotland, Azerbaijan, Algeria, Georgia, Mauritania and Suriname 🧗
🇮🇹 Only change in top 🔟is Italy leapfrogging Spain 🇪🇸
👉 https://t.co/l8xCZVumLX pic.twitter.com/yZpd94P41R
ഏതായാലും ആദ്യ പത്തിൽ ഇടം നേടിയ ടീമുകളും അവരുടെ പോയിന്റുകളും താഴെ നൽകുന്നു.
1-ബ്രസീൽ ( 1841.30)
2-ബെൽജിയം (1816.71)
3-അർജന്റീന (1773.88)
4- ഫ്രാൻസ് ( 1759.78)
5- ഇംഗ്ലണ്ട്( 1728.47)
6-ഇറ്റലി (1726.14)
7- സ്പെയിൻ ( 1715.22)
8-നെതർലാന്റ്സ് (1694.51)
9- പോർച്ചുഗൽ(1676.56)
10- ഡെന്മാർക്ക് (1666.57)