പുതിയ റെക്കോർഡ് കൂടി,ക്രിസ്റ്റ്യാനോയുടെ പേരിലുള്ളത് നിരവധി ഗിന്നസ് റെക്കോർഡുകൾ!

ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗൽ ഐസ്ലാൻഡിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗല്ലിന്റെ വിജയ ഗോൾ നേടിയത്. പോർച്ചുഗലിന് വേണ്ടിയുള്ള ഇരുന്നൂറാമത്തെ മത്സരമായിരുന്നു ഇന്നലെ ക്രിസ്റ്റ്യാനോ കളിച്ചിരുന്നത്.

ഈ റെക്കോർഡ് ഇപ്പോൾ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.ഗിന്നസ് അധികൃതർ ഇന്നലെ റൊണാൾഡോയെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും നിരവധി ഗിന്നസ് റെക്കോർഡുകൾ സ്വന്തം പേരിലുള്ള വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രധാനപ്പെട്ട ചില ഗിന്നസ് റെക്കോർഡുകൾ നമുക്കൊന്ന് പരിശോധിക്കാം.

ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതാരമെന്ന ഗിന്നസ് റെക്കോർഡാണ് ഏറ്റവും പുതിയതായി കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ് പൂർത്തിയാക്കുന്ന ലോകത്തെ ആദ്യത്തെ വ്യക്തി എന്ന ഗിന്നസ് റെക്കോർഡും ക്രിസ്റ്റ്യാനോയുടെ പേരിലാണ്. 5 വ്യത്യസ്ത വേൾഡ് കപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്.5 വ്യത്യസ്ത വേൾഡ് കപ്പുകളിൽ പങ്കെടുക്കുന്ന പുരുഷതാരം എന്ന റെക്കോർഡ് മറ്റു ചില താരങ്ങൾക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കിടുന്നുമുണ്ട്.

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള കായികതാരം എന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്.കൂടാതെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച കായിക താരത്തിന്റെ വിക്കിപീഡിയ പേജ് എന്ന റെക്കോർഡും ക്രിസ്റ്റ്യാനോയുടെ പേരിൽ തന്നെയാണ്.കൂടാതെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോ തന്നെയാണ്. ഇതിന് പുറമെ മറ്റു ചില റെക്കോർഡുകളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

ഈ റെക്കോർഡുകളെ കുറിച്ച് ചോദിക്കുമ്പോൾ ഒരേ കാര്യം തന്നെയാണ് റൊണാൾഡോ ആവർത്തിക്കാറുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോർഡുകളെ പിന്തുടരാറില്ല, മറിച്ച് റെക്കോർഡുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *