പുതിയ യൂറോ പവർ റാങ്കിംഗ്, പോർച്ചുഗലിന് കുതിപ്പ്!
യുവേഫ യൂറോയിലെ മത്സരങ്ങൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ പൂർത്തിയായി കഴിഞ്ഞു.ജർമ്മനി,സ്പെയിൻ,പോർച്ചുഗൽ എന്നിവരോക്കെ ആദ്യത്തെ രണ്ട് മത്സരങ്ങൾ വിജയിച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറി കഴിഞ്ഞു.
യൂറോയിലെ പുതിയ പവർ റാങ്കിംഗ് ഫോക്സ് സ്പോർട്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോർച്ചുഗൽ ഒരു സ്ഥാനം മുന്നോട്ട് കയറി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.നമുക്ക് ആദ്യ സ്ഥാനങ്ങളിൽ ഉള്ളവരെ പരിശോധിക്കാം.
നിലവിൽ ഒന്നാം സ്ഥാനത്ത് അഥവാ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത് സ്പെയിനാണ്. മികച്ച പ്രകടനമാണ് അവർ ഇതുവരെ നടത്തിയിട്ടുള്ളത്.രണ്ടാം സ്ഥാനത്താണ് ജർമ്മനി വരുന്നത്.അവർക്ക് പിറകിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ പോർച്ചുഗൽ ഇടം നേടിയിട്ടുള്ളത്.
വമ്പൻമാരായ ഫ്രാൻസ് നാലാം സ്ഥാനത്തേക്ക് ഇറങ്ങിയിട്ടുണ്ട്.നെതർലാന്റ്സ് അഞ്ചാം സ്ഥാനത്തും ഇംഗ്ലണ്ട് ആറാം സ്ഥാനത്തുമാണ് ഉള്ളത്.ഓസ്ട്രിയയാണ് ഏഴാം സ്ഥാനത്ത്.മികച്ച പ്രകടനം അവർ നടത്തുന്നുണ്ട്. എട്ടാം സ്ഥാനത്ത് ബെൽജിയവും ഒമ്പതാം സ്ഥാനത്ത് ഇറ്റലിയും വരുന്നു. പത്താം സ്ഥാനത്ത് സ്വിറ്റ്സാർലാന്റും പതിനൊന്നാം സ്ഥാനത്ത് ഡെന്മാർക്കുമാണ് ഇപ്പോൾ എത്തിയിട്ടുള്ളത്.