പുതിയ ഫിഫ റാങ്കിങ്,ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരും,അർജന്റീന മുന്നോട്ട് കയറും!
ഈ മാസത്തെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങൾക്കും ഇഷ്ടമായിരുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിലാണ് പങ്കെടുത്തിട്ടുള്ളത്. ഏതായാലും ഇനി പുതുക്കിക്കൊണ്ട് ഫിഫ പുറത്തുവിടുന്ന റാങ്കിംഗിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ ഫുട്ബോൾ ലോകമുള്ളത്. അടുത്ത ആഴ്ച്ചയാണ് ഫിഫ പുതുക്കിയ റാങ്കിംഗ് പുറത്തു വിടുക.
എന്നാൽ പ്രമുഖ മാധ്യമമായ TYC സ്പോർട്സ് അടുത്ത റാങ്കിംഗ് എങ്ങനെ ആയിരിക്കുമെന്നുള്ളത് ഇപ്പോൾ തന്നെ പുറത്തുവിട്ടിട്ടുണ്ട്. അതായത് നിലവിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ തങ്ങളുടെ സ്ഥാനം നിലനിർത്തുക തന്നെ ചെയ്യും. രണ്ടാമതുള്ള ബെൽജിയത്തിനും തങ്ങളുടെ സ്ഥാനത്തിന് കോട്ടമൊന്നും തട്ടില്ല. അതേസമയം മൂന്നാംസ്ഥാനത്തുള്ള ഫ്രാൻസിന് തിരിച്ചടി ഏൽക്കേണ്ടി വരും. അവർ ഒരു സ്ഥാനം പിറകോട്ട് പോകും. മറിച്ച് നാലാം സ്ഥാനത്തുള്ള അർജന്റീന മൂന്നാം സ്ഥാനത്തേക്ക് കയറി വരും. നിലവിൽ അർജന്റീന മികച്ച പ്രകടനവും ഫ്രാൻസ് മോശം പ്രകടനവുമാണ് പുറത്തെടുക്കുന്നത്.
🔝 La #SelecciónArgentina sigue trepando en el ranking de la FIFA y desde la semana próxima pasará del cuarto al tercer lugar.
— TyC Sports (@TyCSports) June 15, 2022
El top ten del próximo ranking FIFA
1⃣🇧🇷 1838 puntos
2⃣🇧🇪 1822
3⃣🇦🇷 1784
4⃣🇫🇷 1765
5⃣🏴 1738
6⃣🇮🇹 1718
7⃣🇪🇸 1717
8⃣🇳🇱 1679
9⃣🇵🇹 1679
🔟🇩🇰 1665 pic.twitter.com/pOhNtkXAUD
നിലവിൽ എട്ടാം സ്ഥാനത്തുള്ള പോർച്ചുഗൽ ഒമ്പതാം സ്ഥാനത്തേക്ക് ഇറങ്ങും. ഒമ്പതാം സ്ഥാനത്തുള്ള മെക്സിക്കോ ആദ്യ പത്തിൽ നിന്നും പുറത്താകും. മറിച്ച് ഡെന്മാർക്ക് ആണ് പത്താം സ്ഥാനം നേടുക. നിലവിൽ പത്താം സ്ഥാനത്തുള്ള നെതർലാൻഡ്സ് ഇനി എട്ടാം സ്ഥാനത്ത് ആയിരിക്കും ഉണ്ടാവുക.ഏതായാലും TYC പ്രതീക്ഷിക്കുന്ന പുതിയ റാങ്കിംഗ് താഴെ നൽകുന്നു
1⃣🇧🇷 1838 പോയിന്റ്
2⃣🇧🇪 1822
3⃣🇦🇷 1784
4⃣🇫🇷 1765
5⃣🏴 1738
6⃣🇮🇹 1718
7⃣🇪🇸 1717
8⃣🇳🇱 1679
9⃣🇵🇹 1679
🔟🇩🇰 1665