പുതിയ താരങ്ങൾ എത്തും, സ്‌ക്വാഡ് ഉടൻ പ്രഖ്യാപിക്കും : സ്കലോണി !
വരുന്ന മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കുമെന്ന് പരിശീലകൻ ലയണൽ സ്കലോണി. വ്യക്തമായ തിയ്യതി ഏതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉടൻ ഉണ്ടാവുമെന്നാണ് അദ്ദേഹം അറിയിച്ചത്. ടീമിന്റെ പ്രീ ലിസ്റ്റ് ഫിഫക്ക് അയച്ചു കഴിഞ്ഞുവെന്നും ഫൈനൽ ലിസ്റ്റ് ഔദ്യോഗികമായി തന്നെ പുറത്തു വിടുമെന്നുമാണ് സ്കലോണി അറിയിച്ചത്. കഴിഞ്ഞ ദിവസം എഎഫ്എയുടെ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് സ്കലോണി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സ്‌ക്വാഡിൽ നിന്നും ചെറിയ മാറ്റങ്ങൾ ഉണ്ടാവുമെന്നും സ്കലോണി സൂചിപ്പിച്ചിട്ടുണ്ട്.
#SelecciónMayor Lionel Scaloni: "Hoy entregamos una pre-lista para cumplir con los plazos, pero la semana próxima daremos a conocer la definitiva"https://t.co/TZGovICuxv pic.twitter.com/g7ANHytF0Y
— Selección Argentina 🇦🇷 (@Argentina) October 25, 2020
” സൗത്ത് അമേരിക്കയിലെ മത്സരങ്ങൾ എല്ലാം തന്നെ ബുദ്ധിമുട്ടേറിയതാണ്. പക്ഷെ ഞങ്ങൾ നല്ല സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോവുന്നത്. ഞങ്ങൾ കഴിഞ്ഞ യോഗത്തിൽ പ്രീ ലിസ്റ്റ് കണ്ടെത്തിയിരുന്നു. തുടർന്ന് അത് ഫിഫക്ക് അയക്കുകയും ചെയ്തു. ഇനി ഫൈനൽ ലിസ്റ്റ് ഔദ്യോഗികമായാണ് പുറത്തിറക്കേണ്ടത്. ഈ വരുന്ന ആഴ്ച്ചയുടെ മധ്യത്തിൽ അത് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. കാര്യങ്ങൾ എല്ലാം തന്നെ സാധാരണരീതിയിലാണ് മുന്നോട്ട് പോവുന്നത്. കഴിഞ്ഞ സ്‌ക്വാഡിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഇപ്പോഴും ഞങ്ങൾ പ്രവർത്തിക്കുന്നത്. കൂടെ ചില താരങ്ങൾ പുതുതായി ഉണ്ടാവുകയും ചെയ്യും. ചില പൊസിഷനുകളിൽ ഞങ്ങൾക്ക് ഇപ്പോഴും പ്രശ്നങ്ങളുണ്ട്. ചില താരങ്ങൾ ഇപ്പോൾ നല്ല രീതിയിൽ അല്ല ഉള്ളത്. അതിനാൽ തന്നെ പുതിയ താരങ്ങളെ ഇനി വരുന്ന സ്‌ക്വാഡിൽ ഉൾപ്പെടുത്തും. ഞങ്ങൾക്ക് ആവിശ്യമായ താരങ്ങളെയാണ് പുതുതായി വിളിക്കുക ” സ്കലോണി പറഞ്ഞു.
#AcciónDeSelección Miércoles de actividad para nuestros seleccionados por el mundo 🇦🇷🌎
— Selección Argentina 🇦🇷 (@Argentina) October 21, 2020
📝 https://t.co/v6RIBIkcTW pic.twitter.com/y7O6qOYcOB