പുതിയ ചരിത്രം കുറിച്ചു,ലാമിൻ യമാൽ പ്രതികരിച്ചത് ഇങ്ങനെ!

ഇന്നലെ യൂറോ കപ്പിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ ഫ്രാൻസിനെ തോൽപ്പിക്കാൻ സ്പെയിനിന് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് സ്പെയിൻ വിജയിച്ചത്. ഒരു ഗോളിന് പുറകിൽ പോയ സ്പെയിൻ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടുകൂടി ഫ്രാൻസ് പുറത്താവുകയും സ്പെയിൻ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

സ്പെയിനിന്റെ ആദ്യ ഗോൾ നേടിയത് വണ്ടർ കിഡായ ലാമിൻ യമാലാണ്. ഒരു കിടിലൻ ലോങ്ങ് റേഞ്ചിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്. ഇതോടുകൂടി യൂറോകപ്പിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് യമാൽ സ്വന്തമാക്കി കഴിഞ്ഞു. വളരെയധികം അഭിമാനമുണ്ട് എന്നാണ് ഈ നേട്ടത്തോട് അദ്ദേഹം പ്രതികരിച്ചത്.യമാലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ ഒരു ബുദ്ധിമുട്ടേറിയ സമയത്തായിരുന്നു അപ്പോൾ.തുടക്കത്തിൽ തന്നെ ഒരു ഗോൾ വഴങ്ങേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.എത്രയും പെട്ടെന്ന് തിരിച്ചടിക്കാൻ വേണ്ടിയായിരുന്നു ഞങ്ങൾ ശ്രമിച്ചിരുന്നത്. അതിന് എനിക്ക് സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.ഞാൻ അങ്ങനെ ഒരുപാട് ചിന്തിക്കുന്ന ആളൊന്നുമല്ല. പരമാവധി ആസ്വദിക്കാൻ മാത്രമാണ് ശ്രമിക്കാറുള്ളത്. ടീമിനെ സഹായിക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം.വിജയം നേടാൻ കഴിഞ്ഞതിലും ഫൈനലിൽ എത്താൻ കഴിഞ്ഞതിലും ഞാൻ സന്തോഷവാനാണ്. വിജയിക്കുക എന്നുള്ളത് മാത്രമാണ് എന്റെ ലക്ഷ്യം. എന്റെ ജന്മദിനം ഞാൻ ഇവിടെ ജർമ്മനിയിൽ വച്ചുകൊണ്ട് തന്നെ ആഘോഷിക്കും ” ഇതാണ് യമാൽ പറഞ്ഞിട്ടുള്ളത്.

ഒരു ഗോളും മൂന്ന് അസിസ്റ്റും നേടി കൊണ്ട് തകർപ്പൻ ഫോമിലാണ് യമാൽ ഈ യൂറോ കപ്പിൽ കളിക്കുന്നത്. വരുന്ന ജൂലൈ 13ആം തീയതിയാണ് ഈ താരത്തിന് 17 വയസ്സ് പൂർത്തിയാവുക.തൊട്ടടുത്ത ദിവസം, അഥവാ പതിനാലാം തീയതിയാണ് സ്പെയിൻ യൂറോകപ്പിന്റെ ഫൈനൽ മത്സരം കളിക്കുക.നെതർലാന്റ്സ്- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാണ് ഇവർ കലാശ പോരാട്ടത്തിൽ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *