പിടി തരാതെ സ്കലോണി, പരീക്ഷിച്ചത് മൂന്ന് ഇലവനുകൾ!

ഖത്തർ വേൾഡ് കപ്പിന്റെ സെമിഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ക്രൊയേഷ്യയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ബ്രസീലിന് തോൽപ്പിച്ചു കൊണ്ടാണ് ക്രൊയേഷ്യ വരുന്നതെങ്കിൽ അർജന്റീന ഹോളണ്ടിനെയാണ് പരാജയപ്പെടുത്തിയിട്ടുള്ളത്.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിക്ക് സസ്പെൻഷൻ മൂലം ഈ മത്സരത്തിൽ രണ്ട് താരങ്ങളെ ലഭ്യമാവില്ല. ഇടത് വിങ്ബാക്ക് പൊസിഷനിൽ കളിക്കുന്ന മാർക്കോസ്‌ അക്കൂഞ്ഞ, വലത് വിംഗ് ബാക്ക് പൊസിഷനിൽ ഗോൺസാലോ മോന്റിയേൽ എന്നിവരെയാണ് സസ്പെൻഷൻ മൂലം നഷ്ടമാവുക.

കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ മൂന്ന് ഫോർമേഷനുകളെയാണ് അർജന്റീനയുടെ പരിശീലകൻ പരീക്ഷിച്ചിട്ടുള്ളത്. ഇതിൽ ഏത് ഫോർമേഷനെയാണ് കളത്തിലേക്ക് ഇറക്കുക എന്നുള്ളത് വ്യക്തമല്ല. കഴിഞ്ഞ മത്സരത്തിൽ അഞ്ച് ഡിഫൻഡർമാരെ വെച്ചു കൊണ്ടായിരുന്നു സ്കലോണി അർജന്റീനയെ ഇറക്കിയിരുന്നത്. അതേസമയം 4 മിഡ്ഫീൽഡർമാരെ വെച്ചുകൊണ്ടുള്ള ഒരു ഫോർമേഷനും ഇത്തവണ സ്കലോണി ആലോചിക്കുന്നുണ്ട്.ഏതായാലും ഇന്നലത്തെ പരിശീലനത്തിൽ പ്രയോഗിച്ച മൂന്ന് ഫോർമേഷനുകൾ താഴെ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *