പിഎസ്ജി പോർച്ചുഗീസ് താരങ്ങളാൽ നിറയുന്നു, പ്രതികരണവുമായി നാസർ അൽ ഖലീഫി!

ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിക്കുന്നുണ്ട്. ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് അവരാണ്. മാത്രമല്ല യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അവർ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയെയാണ് ഇനി പിഎസ്ജി നേരിടുക.

പിഎസ്ജിയുടെ സ്പോട്ടിംഗ് ഡയറക്ടറായ ലൂയിസ് കാമ്പോസ് പോർച്ചുഗീസുകാരനാണ്.അതുകൊണ്ടുതന്നെ അദ്ദേഹം കൂടുതൽ പോർച്ചുഗൽ താരങ്ങളെ ടീമിലേക്ക് എത്തിക്കുന്നുണ്ട്. ഗോൺസാലോ റാമോസ്,വീറ്റിഞ്ഞ,ഡാനിലോ പെരേര,നുനോ മെന്റസ് എന്നിവരൊക്കെ പോർച്ചുഗീസ് താരങ്ങളാണ്. ഇങ്ങനെ പിഎസ്ജി ഇപ്പോൾ പോർച്ചുഗീസ് താരങ്ങളാൽ നിറയുകയാണ്. ഇക്കാര്യത്തിൽ തന്റെ പ്രതികരണം പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ താരങ്ങളുടെ കാര്യത്തിൽ താൻ വളരെയധികം ഹാപ്പിയാണ് എന്നാണ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഗോൺസാലോ റാമോസ്,വീറ്റിഞ്ഞ,ഡാനിലോ,നുനോ മെന്റസ് എന്നിവരുടെ കാര്യത്തിൽ ഒക്കെ ഞാൻ വളരെയധികം ഹാപ്പിയാണ്. അതുപോലെതന്നെ ഞങ്ങളുടെ പോർച്ചുഗീസ് സ്പോർട്ടിംഗ് ഡയറക്ടറായ നുനോ ലൂയിസ് കാമ്പോസിന്റെ കാര്യത്തിലും ഞാൻ വളരെയധികം ഹാപ്പിയാണ്.അവരുടെ കാര്യത്തിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു.ഫുട്ബോളിന്റെ കാര്യത്തിൽ പോർച്ചുഗൽ എന്നുള്ളത് ഒരു വലിയ രാജ്യം തന്നെയാണ്. എപ്പോഴും ഒരുപാട് പ്രതിഭകളെ അവർ സംഭാവന ചെയ്യുന്നുണ്ട് “ഇതാണ് പിഎസ്ജി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

പിഎസ്ജി നിലവിൽ പ്രധാനപ്പെട്ട ഒരു റീബിൽഡിംഗ് പ്രോസസിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.നെയ്മർ ജൂനിയർ,ലയണൽ മെസ്സി,സെർജിയോ റാമോസ്,വെറാറ്റി തുടങ്ങിയ പല പ്രധാന താരങ്ങളും അവരുടെ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. കൂടാതെ കിലിയൻ എംബപ്പേ കൂടി ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. പകരം കൂടുതൽ മികച്ച താരങ്ങളെ തന്നെയാണ് ഈ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *