പാപരത്വത്തിലേക്കുള്ള എളുപ്പവഴിയാണത്, സൂപ്പർ ലീഗിനെതിരെ ആഞ്ഞടിച്ച് ലാലിഗ പ്രസിഡന്റ്‌ !

പ്രമുഖ ക്ലബുകളെ ഉൾപ്പെടുത്തി കൊണ്ടു മറ്റൊരു ചാമ്പ്യൻഷിപ്പിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു. യൂറോപ്യൻ സൂപ്പർ ലീഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ പെരെസ് ഇതിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. കോവിഡ് പോലുള്ള പ്രതിസന്ധികൾ വലിയ ക്ലബുകളെ ബാധിച്ച ഈ അവസരത്തിൽ ഇത്തരം നവീകരണങ്ങൾ ഫുട്ബോളിന് ഗുണം ചെയ്യുമെന്നായിരുന്നു പെരെസ് അറിയിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ലാലിഗ പ്രസിഡന്റ്‌ ഹവിയർ ടെബാസ്. യൂറോപ്യൻ സൂപ്പർ ലീഗ്, ക്ലബുകളെ പാപരത്വത്തിലേക്ക് നയിക്കുന്ന എളുപ്പവഴിയാണ് ടെബാസ്‌ അറിയിച്ചത്. ഇംഗ്ലീഷ് ക്ലബുകൾക്കെല്ലാം ഇതിനോട് വിയോജിപ്പാണെന്നും ഈ ആശയം ആര് മുന്നോട്ട് വെച്ചതാണെങ്കിലും അവർക്ക് ഫുട്ബോൾ ബിസിനസിനെ കുറിച്ച് ഒരു ധാരണയുമില്ലെന്നും ഇദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ഗോൾ ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പാപരത്വത്തിലേക്ക് പോവാനുള്ള ഏറ്റവും എളുപ്പവഴിയാണ് സൂപ്പർ ലീഗ്. തീർത്തും അസൗകര്യപ്രദമായ ഒന്നാണ് സൂപ്പർ ലീഗ്. ഇത് ഗുണം ചെയ്യുമെന്ന് വാദിക്കുന്നവർ ഫുട്ബോളിന്റെ ബിസിനസിനെ കുറിച്ച് ഒന്നുമറിയാത്തവരാണ്. ഞാൻ പ്രീമിയർ ലീഗിലെ വലിയ ക്ലബുകളുമായി സംസാരിച്ചിരുന്നു. അവരെല്ലാം തന്നെ ഈ സൂപ്പർ ലീഗിനെതിരെയാണ്. ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ് പ്രീമിയർ ലീഗ്. അത്കൊണ്ട് തന്നെ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗുമൊക്കെ ഇവിടെ ഉണ്ടാവുമ്പോൾ എന്തിനാണ് ഇതിന്റെ ആവിശ്യം. വളരെയധികം റിസ്ക് ആയ ഒരു പ്രവർത്തിയാണിത്. ഫുട്ബോൾ ലോകത്തെ സാമ്പത്തികശക്തികളാണ് പ്രീമിയർ ലീഗ്. അവർക്ക് തന്നെ സൂപ്പർ ലീഗിനെ ആവിശ്യമില്ല ” ടെബാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!