പരേഡസ് എങ്ങോട്ട്? പുതിയ സാധ്യതകൾ ഇങ്ങനെ!
അർജന്റൈൻ സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസ് കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.പിഎസ്ജിയിൽ നിന്നും ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരുന്നു താരം യുവന്റസിൽ എത്തിയിരുന്നത്.എന്നാൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഇമ്പാക്ട് യുവന്റസിൽ സൃഷ്ടിക്കാൻ ഈ അർജന്റീന താരത്തിന് കഴിഞ്ഞിരുന്നില്ല.ഇതോടെ യുവന്റസ് അദ്ദേഹത്തെ തിരികെ അയക്കുകയായിരുന്നു.
പിഎസ്ജിക്കും ഈ താരത്തെ നിലനിർത്താൻ താല്പര്യമില്ല. അതുകൊണ്ടുതന്നെ പുതിയ ക്ലബ്ബിനെ ലിയാൻഡ്രോ പരേഡസിന് ആവശ്യമാണ്.നിരവധി ക്ലബ്ബുകൾ ഇപ്പോൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിരുന്നു. എന്നാൽ പലതും ഫലം കാണാതെ പോവുകയായിരുന്നു. താരവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ പങ്കുവെച്ചിട്ടുണ്ട്.തുർക്കിഷ് ക്ലബായ ഗലാറ്റ്സറെയിലേക്ക് പരേഡസ് എത്താനാണ് ഇപ്പോൾ സാധ്യതകൾ ഉള്ളത്.
Galatasaray close to reaching agreement with PSG over Leandro Paredes. https://t.co/n984k2kpry pic.twitter.com/JGyDJf9VNM
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) August 10, 2023
അദ്ദേഹത്തെ സ്വന്തമാക്കാൻ നേരത്തെ തന്നെ താൽപര്യം പ്രകടിപ്പിച്ച ക്ലബ്ബാണ് ഗലാറ്റ്സറെ.പിഎസ്ജിയുമായി അവർ കരാറിൽ എത്തുന്നതിന്റെ തൊട്ടരികിൽ എത്തിക്കഴിഞ്ഞു. പക്ഷേ ഈ അർജന്റൈൻ താരവുമായി പേഴ്സണൽ ടേംസിൽ എത്താൻ അവർക്ക് സാധിച്ചിട്ടില്ല.നിലവിൽ പരേഡസിന് തന്റെ മുൻ ക്ലബ്ബായ റോമയിലേക്ക് പോകാനാണ് താല്പര്യം. അവരുമായുള്ള ചർച്ചകൾ നടത്തുന്നുമുണ്ട്.
നേരത്തെ പിഎസ്ജിയിൽ നിന്നും അർജന്റൈൻ സൂപ്പർ താരമായ മൗറോ ഇക്കാർഡിയെ ഗലാറ്റ്സറെ സ്വന്തമാക്കിയിരുന്നു. തകർപ്പൻ പ്രകടനമായിരുന്നു അവിടെ അദ്ദേഹം നടത്തിയിരുന്നത്. 24 ലീഗ് മത്സരങ്ങൾ കളിച്ച താരം 22 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.ഇതോടെ താരത്തെ ഈ തുർക്കിഷ് ക്ലബ്ബ് നിലനിർത്തുകയും ചെയ്തിരുന്നു.