പരിശീലനമൈതാനത്ത് രണ്ട് ഡ്രോണുകൾ, ട്രെയിനിങ് അവസാനിപ്പിച്ച് അർജന്റീന !

ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ബൊളീവിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് കരുത്തരായ അർജന്റീന. ബൊളീവിയയുടെ മൈതാനമായ ലാ പാസിൽ വെച്ചാണ് മത്സരം. പ്രതികൂലസാഹചര്യങ്ങളെ മറികടന്നാണ് ബൊളീവിയയെ അർജന്റീനക്ക്‌ നേരിടേണ്ടത്. അതിനുള്ള കഠിനമായ പരിശീലനത്തിലാണ് സ്കലോണിയും സംഘവും. എന്നാൽ പരിശീലനത്തിനിടെ ഒരല്പം ഭീതി പരത്തിയ ഒരു സംഭവം ഇന്നലെ അരങ്ങേറി. അർജന്റീനയുടെ പരിശീലനമൈതാനത്ത് രണ്ട് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതാണ് ആശങ്കക്ക്‌ വഴിവെച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടന്ന പരിശീലനത്തിനിടെയാണ് രണ്ട് ഡ്രോണുകൾ അർജന്റൈൻ ക്യാമ്പിൽ പ്രത്യക്ഷപ്പെട്ടത്.

ഉടൻ തന്നെ ബൊളീവിയ പോലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. എന്നാൽ മുമ്പ് തന്നെ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട ഒരു സംഘമാണ് ഇതിന് പിന്നിലെന്ന് ബൊളീവിയൻ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഡ്രോണുകൾക്ക്‌ പിന്നിലെ ഉത്തരവാദിത്തപ്പെട്ടവരെ പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉടൻ തന്നെ നടപടി കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ഇതിനെ തുടർന്ന് പരിശീലകൻ സ്കലോണി പരിശീലനം അവസാനിപ്പിക്കുകയായിരുന്നു.ഈ വാർത്ത പുറത്തു വിട്ടത് പ്രമുഖ മാധ്യമമായ ടിഎൻട്ടി സ്പോർട്സ് ആണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30 നാണ് അർജന്റീന ബൊളീവിയയെ നേരിടുന്നത്. മത്സരത്തിൽ ചില മാറ്റങ്ങൾ സ്കലോണി വരുത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *